ഇതിലും നല്ല മറുപടി സ്വപ്‌നങ്ങളില്‍ മാത്രം; സല്യൂട്ട് അടിച്ച ഷമിയെ നാണക്കേടിലേക്ക് തള്ളിവിട്ട് കോട്ട്‌റെല്‍

 sheldon cottrell , pakistan , india , shami , west indies , world cup , ലോകകപ്പ് , മുഹമ്മദ് ഷമി , ഷെല്‍ഡണ്‍ കോട്ട്‌റെല്‍ , സല്യൂട്ട്
Last Updated: വെള്ളി, 28 ജൂണ്‍ 2019 (18:52 IST)
മഞ്ചസ്‌റ്റര്‍: ഇന്ത്യ - വെസ്‌റ്റ് ഇന്‍ഡീസ് മത്സരത്തിനിടെയിലെ രസകരമായ കാഴ്‌ചകളിലൊന്നായിരുന്നു മുഹമ്മദ് ഷമിയുടെ വിക്കറ്റ് നേടിയ ശേഷം ഷെല്‍ഡണ്‍ കോട്ട്‌റെല്‍ സല്യൂട്ട് ചെയ്‌തത്. എന്നാല്‍, യുസ്‍വേന്ദ്ര ചാഹലിന്റെ പന്തിൽ കോട്ട്‌റെല്‍ പുറത്തായതിന് പിന്നാലെ താരത്തെ സാല്യൂട്ട് അടിച്ചാണ് ഷമി ഡ്രസിംഗ് റൂമിലേക്ക് പറഞ്ഞയച്ചത്.


എന്നാല്‍ ഷമിയുടെ രീതിയോട് പല രീതിയിലാണ് ആളുകള്‍ പ്രതികരിച്ചത്. അനുകൂലിച്ചവരേക്കാള്‍ കൂടുതല്‍ പേര്‍ എതിര്‍പ്പാണ് പ്രകടിപ്പിച്ചത്. ഇതിനു പിന്നാലെ ഷമിക്ക് ഹിന്ദിയില്‍ മറുപടിയുമായി ട്വിറ്ററിലൂടെ കോട്ട്‌റെല്‍ രംഗത്തുവന്നു.

“വലിയ തമാശ..! തകര്‍പ്പന്‍ ബോളിംഗ്. മറ്റൊരാളോട് ആരാധനയുണ്ടാവുമ്പോഴാണ് അയാളെ അനുകരിക്കാന്‍ ശ്രമിക്കുന്നത” - എന്നായിരുന്നു കോട്ട്‌റെലിന്റെ ട്വീറ്റ്. ടെ ഒരു കണ്ണടച്ച സ്‌മൈലിയും അദ്ദേഹം നല്‍കിയിട്ടുണ്ട്.

ജമൈക്കന്‍ പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥനാണ് താനെന്നും അവരോടെ ബഹുമാനം കാണിക്കുന്നതിന് വേണ്ടിയാണ് വിക്കറ്റുകള്‍ നേടുമ്പോള്‍ സല്യൂട്ട് ചെയ്യുന്നതെന്നും കോട്ട്‌റെല്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. പട്ടാള ശൈലിയിലുള്ള സല്യൂട്ടാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതാണ് ഷമിയെ കുറ്റപ്പെടുത്തിയും വിന്‍ഡീസ് താരത്തെ അനുകൂലിച്ചും രംഗത്തെത്താന്‍ ആരാധകരെ പ്രേരിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :