‘ആ ടീമിനെ ആര് തോല്‍‌പ്പിക്കുന്നോ, അവര്‍ക്ക് ലോകകപ്പ്’; പ്രവചനത്തില്‍ മാറ്റങ്ങളുമായി മൈക്കല്‍ വോണ്‍

 michael vaughan , team india , virat kohli , world cup , ലോകകപ്പ് , ഇന്ത്യ , മൈക്കല്‍ വോണ്‍ , ഇംഗ്ലണ്ട് , ധോണി
മാഞ്ചസ്‌റ്റര്‍| Last Modified വെള്ളി, 28 ജൂണ്‍ 2019 (15:07 IST)
ലോകകപ്പ് മത്സരങ്ങള്‍ പാതിദൂരം പിന്നിട്ടപ്പോള്‍ കിരീട സാധ്യത പട്ടികയില്‍ ഒന്നാമത് നിന്ന ഇംഗ്ലണ്ട് പിന്നിലേക്ക് പോയി. എതിരാളികളെ തരിപ്പണമാക്കുന്ന പ്രകടനവുമായി മുന്നേറുന്ന വിരാട് കോഹ്‌ലിയും സംഘവും ഫേവറേറ്റുകളുമായി.

ഈ സാഹചര്യത്തില്‍ ഇംഗ്ലീഷ് ആരാധകര്‍ പോലും സ്വന്തം ടീമിനെ കൈവിട്ടു. സാധ്യതകള്‍ മുഴുവന്‍ ഇന്ത്യക്കാണെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ പറയുന്നത്. ഇതിനു പിന്നാലെ മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍ തന്റെ നിലപാടില്‍ മാറ്റും വരുത്തി.

ഇന്ത്യയെ കീഴടക്കാന്‍ സാധിക്കുന്ന ടീം ലോകകപ്പ് സ്വന്തമാക്കുമെന്നാണ് വോണ്‍ പറഞ്ഞത്. അതിശക്തമായ ടീമാണ് വിരാട് കോഹ്‌ലിയുടേത് എന്നും അദ്ദേഹം വ്യക്തമാക്കി.

ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് ഇംഗ്ലണ്ട് ടീമിനെ പിന്തുണച്ച് സംസാരിച്ച താരമാണ് മൈക്കല്‍ വോണ്‍. ആറ് മത്സരങ്ങളില്‍ ഒരെണ്ണം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ മറ്റ് അഞ്ചിലും വിജയിച്ചാണ് കുതിപ്പ് തുടരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :