കത്തിക്കയറി ഷമി, ഫിനിഷിങ്ങിൽ ധോണി വിസ്മയം; വിൻഡീസിനെതിരെ 125 റൺസിന്റെ ജയവുമായി ഇന്ത്യ! സെമിക്ക് തൊട്ടരികെ

Last Modified വെള്ളി, 28 ജൂണ്‍ 2019 (09:09 IST)
ഈ ലോകകപ്പിലെ ഇതുവരെ കളിച്ച കളിയിലെല്ലാം ജയത്തിന്റെ രുചി മാത്രം അറിഞ്ഞ ടീമായി മാറിയിരിക്കുകയാണ്. ഓശ്ട്രേലിയയും ന്യൂസിലൻഡും ഓരോ കളി വീതം തോൽ‌വിയുടെ രുചി അറിഞ്ഞപ്പോൾ ഒരു ടീമിനോട് പോലും തോക്കാൻ സമ്മതിക്കാതെ ഇന്ത്യ തന്റെ തേരോട്ടം തുടരുകയാണ്.

വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തിൽ അത് ഒന്നുകൂടി ഊട്ടി ഉറപ്പിക്കുകയായിരുന്നു. ഇന്ത്യക്ക് 125 റണ്‍സിന്റെ വമ്പന്‍ ജയം. ടീമിന്റെ ബാറ്റ്സ്മാന്മാർ സമ്മർദ്ദത്തിലായപ്പോൾ ബൗളര്‍മാരാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഇതോടെ 11 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് ഉയരാനും ഇന്ത്യക്ക് സാധിച്ചു.

ഒരു മത്സരം കൂടി വിജയിച്ചാല്‍ ഇന്ത്യക്ക് സെമി ഉറപ്പിക്കാന്‍ സാധിക്കും. മത്സരത്തില്‍ 269 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 143 റണ്‍സിന് കൂടാരം കയറുകയായിരുന്നു.

ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആളിക്കത്താൻ ശ്രമിച്ച രോഹിത് ശർമയെ കെമര്‍ റോച്ച് ഹോപിന്റെ കൈയ്യിലെത്തിച്ചതോടെ ഇന്ത്യയുടെ ആദ്യ പ്രതീക്ഷ മങ്ങി. ആദ്യം അമ്പയര്‍ ഔട്ട് നല്‍കിയിരുന്നില്ലെങ്കിലും റിവ്യൂവില്‍ ഔട്ട് വിധിക്കുകയായിരുന്നു. എന്നാൽ, അത് ഔട്ട് ആയിരുന്നില്ല എന്നതായിരുന്നു സത്യം.

പിന്നീട് ലോകേഷ് രാഹുല്‍, വിരാട് കോലി, മഹേന്ദ്ര സിംഗ് ധോണി, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ചേര്‍ന്നാണ് പൊരുതാവുന്ന സ്‌കോര്‍ ഇന്ത്യക്ക് സമ്മാനിച്ചത്. കോലി 82 പന്തില്‍ 72 റണ്‍സെടുത്തു. വേഗത്തില്‍ 20000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോലി സ്വന്തമാക്കി. ധോണി 61 പന്തില്‍ 56 റണ്‍സുമായി പുറത്താവാതെ നിന്നു. അവസാന ഓവറിൽ ധോണിയുടെ മാസ്മരിക പ്രകടനം ടീമിനെ കരക്കെത്തിച്ചു.

മറുപടി ബാറ്റിംഗില്‍ വിജയിക്കണമെന്ന ആഗ്രഹം ഒരിക്കല്‍ പോലും വിന്‍ഡീസില്‍ ഇല്ലായിരുന്നു. ആറ് റണ്‍സില്‍ ക്രിസ് ഗെയിലിനെ മുഹമ്മദ് ഷമി മടക്കിയതോടെ വിന്‍ഡീസ് പരാജയം മണത്തു. ആംബ്രിസ് പിടിച്ച് നിന്നെങ്കിലും അധികം മുന്നോട്ട് പോയില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :