ബംഗ്ലാദേശിനോടും തകര്‍ന്നു, ഇന്ത്യയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് മാറ്റണോ?

Last Updated: ബുധന്‍, 29 മെയ് 2019 (15:26 IST)
നല്ല തുടക്കം കിട്ടിയാല്‍ പാതി ജയിച്ചു എന്നത് ക്രിക്കറ്റിലും ആപ്ലിക്കബിളായ പഴഞ്ചൊല്ലാണ്. മികച്ച രീതിയില്‍ ബാറ്റിംഗ് ആരംഭിക്കുന്ന ഒരു ടീമിന് ജയം ലഭിക്കുക സ്വാഭാവികം. എന്നാല്‍ ലോകകപ്പിന് ഇംഗ്ലണ്ടിലെത്തിയിരിക്കുന്ന ടീം ഇന്ത്യയ്ക്ക് ഓപ്പണിംഗ് ഒരു തലവേദനയായി മാറുകയാണോ?

ലോകകപ്പിന്‍റെ രണ്ട് സന്നാഹ മത്സരങ്ങളിലും ഇന്ത്യയുടെ ഓപ്പണര്‍മാര്‍ അതിദയനീയമായി പരാജയപ്പെട്ടു. ന്യൂസിലന്‍ഡിനെതിരെ രോഹിത് ശര്‍മയും ശിഖര്‍ ധവാനും രണ്ട് വീതം റണ്‍സാണ് എടുത്തത്. ആ മത്സരം കൈവിട്ടപ്പോള്‍ തന്നെ ഇന്ത്യയുടെ ഓപ്പണിംഗിലെ ദൌര്‍ബല്യങ്ങള്‍ ഏവരുടെയും ശ്രദ്ധയില്‍ പെട്ടതാണ്.

രണ്ടാം സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെയും ഇന്ത്യയുടെ ഓപ്പണര്‍മാര്‍ വളരെ മോശം പ്രകടനമാണ് നടത്തിയത്. ശിഖര്‍ ധവാന്‍ ഒരു റണ്‍ മാത്രമെടുത്ത് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. രോഹിത് ശര്‍മയാകട്ടെ 42 പന്തുകള്‍ നേരിട്ട് 19 റണ്‍സെടുത്ത് ക്ലീന്‍ ബൌള്‍ഡായി.

സന്നാഹമത്സരത്തിലെ ഈ പ്രകടനം ഇന്ത്യയുടെ ഓപ്പണിംഗ് സഖ്യം ലോകകപ്പ് മത്സരങ്ങളിലും ആവര്‍ത്തിച്ചാല്‍ അത് സൃഷ്ടിക്കുന്ന ഫലം പ്രവചിക്കാവുന്നതേയുള്ളൂ. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍ തുടങ്ങിയ ടീമുകള്‍ക്കെതിരെ ഈ രീതിയിലുള്ള ബാറ്റിംഗ് കൊണ്ട് പിടിച്ചുനില്‍ക്കാന്‍ ടീം ഇന്ത്യയ്ക്ക് കഴിയുമോ എന്ന് സംശയമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :