‘ധവാന്‍ മോശം റൂംമേറ്റ്, ഹാര്‍ദിക് ഫുള്‍‌ടൈം ഫോണില്‍, കോഹ്‌ലി എപ്പോഴും ജിമ്മില്‍’; വെളിപ്പെടുത്തലുമായി രോഹിത്

 rohit sharma , indian team , kohli , dhoni , രോഹിത് ശര്‍മ്മ , കോഹ്‌ലി , ധോണി , ഇന്ത്യ
ഓവല്‍| Last Updated: ചൊവ്വ, 28 മെയ് 2019 (16:16 IST)
ഇന്ത്യന്‍ ടീമിന്റെ ഡ്രസിംഗ് റൂമില്‍ എപ്പോഴും ആഘോഷങ്ങളായിരിക്കും. ആരും ടെന്‍‌ഷനടിച്ച് ഇരിക്കരുതെന്ന് മുതിര്‍ന്ന താരങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്. പുതുമുഖങ്ങളെ ഒപ്പം നിര്‍ത്തി പൊസിറ്റീവായി നിര്‍ത്തുകയെന്ന മഹേന്ദ്ര സിംഗ് ധോണിയുടെ രീതി വിരാട് കോഹ്‌ലിയും തുടരുന്നുണ്ട്.

ഡ്രസിംഗ് റൂം മുതല്‍ ഹോട്ടലിലേക്ക് പോകുന്ന ബസില്‍ വരെ രസകരമായ നിമിഷങ്ങള്‍ പിറക്കുന്നുണ്ട്. ഇത്തരത്തിലുള്ള അനുഭവങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് രോഹിത് ശര്‍മ്മ. ടീമിലെ ചില താരങ്ങളുടെ രീതികളും ഇഷ്‌ടങ്ങളുമാണ് ഐസിസിക്ക് നല്‍കിയ വീഡിയോ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത്.

ടീമില്‍ സെല്‍‌ഫി ഭ്രാന്തന്മാര്‍ ഉണ്ടെന്ന് വ്യക്തമാക്കിയ രോഹിത് ഏതു നേരവും സെല്‍ഫിയെടുക്കുന്ന താരം ഹാര്‍ദിക് പാണ്ഡ്യയ ആണെന്ന് വ്യക്തമാക്കുന്നുണ്ട്. ഫോണില്‍ സമയം കളയാനാണ് പാണ്ഡ്യ എപ്പോഴും ശ്രമിക്കുന്നത്.
മോശം റൂംമേറ്റും പാട്ടുകാരനും ഡാന്‍‌സറും ശിഖര്‍ ധവാനാണ്. ക്യാപ്‌റ്റന്‍ വിരാ‍ട് കോഹ്‌ലി ജിമ്മില്‍ സമയം ചെലവഴിക്കുന്ന കൂട്ടത്തിലാണ്.

പാണ്ഡ്യയെ പോലെ സദാസമയവും ഫോണില്‍ നോക്കിയിരിക്കുന്ന ആ‍ളാണ് കുല്‍‌ദീപ് യാദവ്. കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ കോഫി കുടിക്കുന്നത് താനാണെന്നും വീഡിയോയില്‍ രോഹിത് പറയുന്നുണ്ട്. ഐസിസി തങ്ങളുടെ ട്വിറ്റര്‍ പേജില്‍ ഈ വീഡിയോ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :