ടൗണ്ടണ്|
Last Modified വ്യാഴം, 13 ജൂണ്‍ 2019 (20:27 IST)
പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ ശിക്ഷിക്കപ്പെട്ടുവെങ്കിലും ഓസ്ട്രേലിയന്‍ ടീമിലേക്ക് ശക്തമായി തിരിച്ചുവരാന്‍ തന്നെ പ്രാപ്തനാക്കിയത് ഭാര്യയുടെ കാന്‍ഡിസിന്റെ സമീപനമാണെന്ന് സൂപ്പര്‍താരം ഡേവിഡ് വാര്‍ണര്‍.
വിലക്ക് വന്ന ശേഷം ഭാര്യയില്‍ നിന്നും ശക്തമായ പിന്തുണ ലഭിച്ചു. ടീമിലേക്ക് തിരിച്ചെത്താനുള്ള പ്രോത്സാഹനം നല്‍കിയത് അവളാണ്. വിലക്കിന്റെ ആദ്യ പന്ത്രണ്ട് ആഴ്ചകളില്‍ കിടക്കയില്‍ നിന്നും പോലും എന്നെ പുറത്താക്കി. പരിശീലനവും ഫിറ്റ്നസും കാത്ത് സൂക്ഷിക്കുന്നതിലായിരുന്നു ശ്രദ്ധ.
പറ്റാവുന്ന വിധം ഓടാനും പരിശീലനം ചെയ്യാനും എന്നും പറയും. അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായി തയ്യാറെടുത്ത് കൊണ്ടിരിക്കാന് ഭാര്യ എപ്പോഴും പറഞ്ഞിരുന്നു. കഠിനാധ്വാനം ചെയ്യിച്ച് ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും കളിക്കാനുള്ള കരുത്ത് നേടിത്തന്നു.
നിശ്ചയദാര്‍ഢ്യവും അച്ചടക്കവുമുള്ള ഭാര്യയാണ് തന്റെ കരുത്ത്. നിസ്വാര്‍ഥയായ ഒരു കരുത്തയായ വനിത കൂടിയാണ് കാന്‍ഡിസ്. ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ കുറിച്ച സെഞ്ചുറി നേട്ടത്തിന്റെ എല്ലാ ക്രഡിറ്റും ഭാര്യയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്നും വാര്‍ണര്‍ പറഞ്ഞു.