ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ? ലോകകപ്പിലേക്ക് സ്മിത്തും വാര്‍ണറും!

സ്റ്റീവന്‍ സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ലോകകപ്പ്, ഐ പി എല്‍, ഓസ്ട്രേലിയ, Steven Smith, David Warner, World Cup, IPL, Australia
മെല്‍ബണ്‍| Last Modified വ്യാഴം, 28 മാര്‍ച്ച് 2019 (16:47 IST)
ഇത്തവണത്തെ ലോകകപ്പ് ആര് നേടും? ഇന്ത്യ നേടുമെന്നും ഇംഗ്ലണ്ടിനായിരിക്കും കപ്പെന്നും പലരും അഭിപ്രായപ്പെടുന്നു. പാകിസ്ഥാന്‍ കപ്പടിക്കുമെന്ന് വാദിക്കുന്നവരുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളില്‍ ഒന്ന് ഓസ്ട്രേലിയയാണ്.

ഇന്ത്യയിലെത്തി ഏകദിനത്തിലും ട്വന്‍റി20യിലും നമ്മളെ തകര്‍ത്തപ്പോള്‍ തന്നെ ഒരു വന്‍ തിരിച്ചുവരവിലേക്കാണ് കുതിക്കുന്നതെന്ന് എല്ലാവരും തിരിച്ചറിഞ്ഞതാണ്. പന്തുചുരണ്ടല്‍ വിവാദത്തില്‍ കുടുങ്ങിയ ഓസ്ട്രേലിയ പതിയെ കരകയറുന്നതാണ് നമ്മള്‍ ഇവിടെ കണ്ടത്.

എന്നാല്‍ പന്തുചുരണ്ടല്‍ വിവാദത്തിലെ നായകന്‍‌മാരായ സ്റ്റീവന്‍ സ്മിത്തും ഡേവിഡ് വാര്‍ണറും ഓസ്ട്രേലിയയുടെ ലോകകപ്പ് ടീമിലെത്തുമെന്നാണ് ഇപ്പോഴത്തെ സൂചനകള്‍. ഇവര്‍ക്ക് ഏര്‍പ്പെടുത്തിയ ഒരു വര്‍ഷത്തെ വിലക്ക് മാര്‍ച്ച് 28ന് അവസാനിച്ചിരിക്കുകയാണ്. ലോകകപ്പ് ടീമില്‍ ഇവരെ ഉള്‍പ്പെടുത്തുമെന്നുതന്നെയാണ് വിവരം.

ഐ പി എല്ലിന്‍റെ ഈ സീസണില്‍ സ്മിത്തും വാര്‍ണറും കളിക്കുന്നുണ്ട്. ഐ പി എല്ലിലെ ഇവരുടെ പ്രകടനം കൂടി കണക്കിലെടുത്താവും ഇവരെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുന്നത് തീരുമാനിക്കുക.

സ്മിത്തും വാര്‍ണറും എത്തിയാല്‍ ഓസ്ട്രേലിയന്‍ ടീം കൂടുതല്‍ കരുത്തരാകും. ലോകകപ്പില്‍ അവര്‍ മിന്നുന്ന പ്രകടനം നടത്തിയാല്‍ ഇന്ത്യ കപ്പ് നേടാനുള്ള സാധ്യതയ്ക്കായിരിക്കും തിരിച്ചടി നേരിടേണ്ടിവരിക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :