ടീമിലേക്ക് മടങ്ങിയെത്തും മുമ്പ് വാര്‍ണര്‍ക്ക് വമ്പന്‍ തിരിച്ചടി

  david warner , team Australia , cricket , smith , ഡേവിഡ് വാര്‍ണര്‍ , ഓസ്‌ട്രേലിയ , ഇന്ത്യ , സ്‌മിത്ത്
മെല്‍ബണ്‍| Last Modified തിങ്കള്‍, 21 ജനുവരി 2019 (19:57 IST)
പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിടുന്ന ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ക്ക് തിരിച്ചടി. ഓസീസ് ടീമിലേക്ക് മടങ്ങിയെത്താന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കെ പരുക്കേറ്റതാണ് താരത്തിനു തിരിച്ചടിയായത്.

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിനിടെ കൈമുട്ടിനാണ് വാര്‍ണര്‍ക്ക് പരുക്കേറ്റത്. താരത്തിന് ശസ്‌ത്രക്രിയയും വിശ്രമവും ആവശ്യമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അതേസമയം, പരുക്ക് ഗുരുതര സ്വഭാവമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്.

ബാംഗ്ലാദേശ് പ്രീമിയര്‍ ലീഗിനിടെ സ്‌റ്റീവ് സ്‌മിത്തിനും പരുക്കേറ്റിരുന്നു. ആറാഴ്‌ചത്തെ വിശ്രമമാണ് ഡോക്‌ടര്‍മാര്‍ മുന്‍ ഓസീസ് ക്യാപ്‌റ്റന് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനിടെ സ്‌മിത്തിന്റെ പരുക്ക് ഗുരുതര സ്വഭാവമുള്ളതാണെന്നും ലോകകപ്പില്‍ അദ്ദേഹം കളിച്ചേക്കില്ലെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :