‘നീയെന്താ അവിടെ കിടന്ന് ഉറങ്ങുവാണോ?’ - ഷമിയോട് പൊട്ടിത്തെറിച്ച് കോഹ്ലി

കോഹ്ലിയുടെ കൈയ്യിൽ നിന്നും ഇന്ത്യൻ താരത്തിന് കണക്കിന് കിട്ടി

Last Modified വെള്ളി, 5 ജൂലൈ 2019 (13:30 IST)
ലോകകപ്പ് ആരവങ്ങൾ സെമിയിലേക്ക് കടക്കുകയാണ്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഫീല്‍ഡിങ്ങില്‍ അലംഭാവം കാണിച്ച മുഹമ്മദ് ഷമിയെ വിരാട് കോഹ്‌ലി ചീത്ത വിളിക്കുന്ന വീഡിയോ വൈറല് ആയിരിക്കുകയാണ്‌‍. ‘നീ അവിടെ കിടന്നുറങ്ങുകയാണോ?’, എന്ന് കോഹ്‌ലി ഹിന്ദിയില്‍ ചോദിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.

ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ 27ആം ഓവറിലാണ് സംഭവം. ലിറ്റണ്‍ ദാസ് പന്ത് മിഡ് ഓഫിലേക്ക് അടിച്ച് സിംഗിളെടുക്കുകയായിരുന്നു. അവിടെ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഷമിയുടെ അശ്രദ്ധ മൂലം ബംഗ്ലാദേശിന് ഒരു റൺ ലഭിച്ചു. ഷമിയുടെ ശ്രദ്ധ മൂലമാണ് ആ റൺ ബംഗ്ലാദേശിന് ലഭിച്ചത്. ഇതാണ് കോഹ്ലിയെ ചൊടിപ്പിച്ചത്.

അതേകളിയിൽ 12ആം ഓവറിലും കോഹ്‌ലി പൊട്ടിത്തെറിച്ചിരുന്നു. ബംഗ്ലാദേശ് ഓപ്പണര്‍ സൗമ്യ സര്‍ക്കാര്‍ മുഹമ്മദ് ഷമിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. എന്നാല്‍ ഫീല്‍ഡ് അമ്പയര്‍ ഔട്ട് കൊടുത്തില്ല. തുടര്‍ന്ന് ഇന്ത്യ ഡി.ആര്‍.എസ് ആവശ്യപ്പെട്ടു. എന്നാല്‍ പന്ത് സൗമ്യയുടെ ബാറ്റിലും പാഡിലും ഒരുപോലെ തട്ടിയാണ് കടന്നുപോയത്. ഇതോടെ മൂന്നാം അമ്പയര്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തിനൊപ്പം നിന്നു.

എന്നാല്‍ പന്ത് ആദ്യം പാഡിലാണ് തട്ടിയതെന്ന് ചൂണ്ടിക്കാട്ടി കോലി ഫീല്‍ഡ് അമ്പയര്‍മാരുമായി തര്‍ക്കിച്ചു. ഇതോടെ മാച്ച് ഫീയുടെ 25 ശതമാനം കോഹ്ലിക്ക് പിഴയടയ്ക്കേണ്ടി വന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :