ട്വിന്റി 20 ക്രിക്കറ്റ്; കിവീസിനു മുന്നിൽ അടിപതറി ഇന്ത്യ, കോഹ്‌ലി പടയ്ക്ക് 40 റൺസ് തോ‌ൽവി

കിവീസിനു മുന്നിൽ തോൽവി സമ്മതിച്ച് ഇന്ത്യ

aparna| Last Modified ഞായര്‍, 5 നവം‌ബര്‍ 2017 (11:55 IST)
ന്യൂസിലെൻഡിനെതിരായ രണ്ടാം ട്വിന്റി 20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് ദയനീയമായ തോൽവി. ഇന്നലെ രാജ്‌കോട്ടിൽ നടന്ന മത്സരത്തിൽ 40 റൺസിനാണ് കിവീസിനോട് തോറ്റത്. 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 196 ആയിരുന്നു കിവീസ് നേടിയത്.

മറുപടി ബാറ്റിങ്ങിനെത്തിയ ഇന്ത്യൻ ടീമിനു ഏഴു വിക്കറ്റിൽ 156 റൺസെടുക്കാനേ കഴിഞ്ഞുള്ളു. കിവീസിന്റെ ഓപ്പണർ കോളിൻ മൺറോയും മാർട്ടിനും കൂടി ചേർന്നൊരുക്കിയ 105 എന്ന പടു കൂറ്റൻ റൺസ് കിവീസിനു ആത്മവിശ്വാസം നൽകി.

മറുപടി ബാറ്റിങ്ങിനെത്തിയ ഇന്ത്യയ്ക്ക് പക്ഷേ അടിപതറി. 11 റൺസിനിടയിൽ തന്നെ ഇന്ത്യയ്ക്ക് രണ്ട് ഓപ്പണർമാരേയും നഷ്ടമായി. അർധ സെഞ്ച്വറി കടന്ന നായകൻ വീരാട് കോഹ്‌ലിയും 49 റൺസെടുത്ത ധോണിയും മാത്രമാണ് കുറച്ചെങ്കിലും പിടിച്ചു നിന്നത്. ഏഴിനു തിരുവനന്തപുരത്താണ് അവസാന മത്സരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :