ഏഷ്യാ കപ്പ് ഹോക്കി: ജപ്പാനെതിരെ ത്രസിപ്പിക്കുന്ന ജയത്തോടെ ഇന്ത്യ ഫൈനലില്‍

ജപ്പാനെ തകർത്ത് ഏഷ്യാ കപ്പ് ഹോക്കിയിൽ ഇന്ത്യ ഫൈനലിൽ

Asia Cup Hockey , India  , Japan ,  Hockey , ഏഷ്യാകപ്പ് വനിതാ ഹോക്കി ,   ഹോക്കി , ഇന്ത്യ , ജപ്പാന്‍
ടോക്യോ| സജിത്ത്| Last Modified ശനി, 4 നവം‌ബര്‍ 2017 (09:21 IST)
ഏഷ്യാകപ്പ് വനിതാ ഹോക്കിയില്‍ ഫൈനലിൽ. ആതിഥേയരും നിലവിലെ ചാമ്പ്യൻമാരുമായ ജപ്പാനെ 4-2ന് തകർത്താണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. ഇരട്ട ഗോളുമായി കളം നിറഞ്ഞാടിയ ഗുർജിത്ത് കൗറാണ് ഇന്ത്യയുടെ വിജയശില്പി. ലാൽറെംസിയാമി, നവജോത് കൗർ എന്നിവരും ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടു.

ഫൈനലിൽ ചൈനയെയാണ് ഇന്ത്യ നേരിടുക. ഇത് നാലാം തവണയാണ് ഇന്ത്യ ഫൈനലിലേക്കെത്തുന്നത്. 2004ൽ ചാമ്പ്യൻമാരായ ഇന്ത്യ 1999, 2009 വർഷങ്ങളിൽ റണ്ണേഴ്സപ്പായിരുന്നു. ലീഗ് ഘട്ടത്തിൽ ഇന്ത്യ ചൈനയെ 4-1ന് തോൽപിക്കുകയും ചെയ്തിരുന്നു.

ടൂർണമെന്റിൽ മികച്ച ഫോം തുടരുന്ന ഇന്ത്യ ഇതുവരെ അഞ്ച് കളികളിൽ നിന്നായി 27 ഗോൾ നേടിക്കഴിഞ്ഞു. ഏഷ്യാ കപ്പ് ചാമ്പ്യൻമാർക്ക് അടുത്ത വർഷം ഇംഗ്ളണ്ടിൽ നടക്കുന്ന ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :