‘അന്ന് ഞാന്‍ പൊട്ടിക്കരഞ്ഞു, ക്യാമറയില്‍ പെടാതിരിക്കാന്‍ നിലത്തേക്ക് മാത്രം നോക്കി’; വെളിപ്പെടുത്തലുമായി ധോണി

ന്യൂഡല്‍ഹി, ശനി, 4 നവം‌ബര്‍ 2017 (19:30 IST)

  ms dhoni , team india , Virat kohli , 2011 world cup , sachin , മഹേന്ദ്ര സിംഗ് ധോണി , ഡെമോക്രസി ഇലവന്‍ , ഇന്ത്യന്‍ ടീം , ക്രിക്കറ്റ് , ലോകകപ്പ് , സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍, ഹര്‍ഭജന്‍ സിംഗ്, യുവരാജ് സിംഗ്, ഗൌതം ഗംഭീര്‍

മൈതാനത്തും പുറത്തും ശാന്ത സ്വഭാവം പുലര്‍ത്തുന്ന ബുദ്ധിമാനായ ക്രിക്കറ്റര്‍ എന്നാണ് മുന്‍ നായകനായ മഹേന്ദ്ര സിംഗ് ധോണി അറിയപ്പെടുന്നത്. ഏതു പ്രതിസന്ധി ഘട്ടത്തിലും മനോധൈര്യം കൈമുതലാക്കി കളി വരുതിയാലാക്കുന്ന അദ്ദേഹത്തിന്റെ മിടുക്കാണ് മറ്റുള്ള താരങ്ങളില്‍ നിന്നും മഹിയെ വ്യത്യസ്തനാക്കുന്നത്.

സഹതാരങ്ങള്‍ സന്തോഷിക്കുമ്പോഴും നിരാശരാകുമ്പോഴും വികാരങ്ങള്‍ക്ക് അടിമപ്പെടാതെ ടീമിന് ധൈര്യം പകരുന്ന ധോണി ഒരിക്കല്‍ പൊട്ടിക്കരഞ്ഞു. 2011 ലോകകപ്പില്‍ ഇന്ത്യയെ വിജയതീരത്ത് എത്തിച്ച മഹിയെ ഹര്‍ഭജന്‍ സിംഗ് കരഞ്ഞു കൊണ്ട് കെട്ടിപ്പിടിച്ചപ്പോഴാണ് എല്ലാ വികരങ്ങളും ചിരിയില്‍ മാത്രാമൊതുക്കുന്ന മഹി പൊട്ടിക്കരഞ്ഞത്.

മാധ്യമപ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായിയുടെ 'ഡെമോക്രസി ഇലവന്‍' എന്ന പുസ്തകത്തിലാണ് ധോനി ഇക്കാര്യം വെളിപ്പെടുത്തുന്നത്.

നിറഞ്ഞ കണ്ണുകളുമായി ഹര്‍ഭജന്‍ എന്റെ അടുത്തേക്ക് എത്തിയതും അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചതും അപ്രതീക്ഷിതമായിട്ടാണ്. ആ സമയം എനിക്ക് വികാരങ്ങളെ നിയന്ത്രിക്കാന്‍ സാധിച്ചില്ല. നിയന്ത്രണം വിട്ട ഞാന്‍ പൊട്ടിക്കരഞ്ഞു. പക്ഷേ, ആ നിമിഷം ക്യാമറകള്‍ അത് കണ്ടില്ല. എന്റെ കണ്ണുകള്‍ ചുവന്നിരുന്നു. ഇത് ആരും കാണാതിരിക്കാന്‍ കണ്ണുകള്‍ താഴ്‌ത്തിയെന്നും ധോണി പുസ്‌തകത്തില്‍ വ്യക്തമാക്കുന്നു.

നമ്മള്‍ ജയം സ്വന്തമാക്കിയപ്പോള്‍ സന്തോഷമടക്കാനാവാതെ സഹതാരങ്ങള്‍ എല്ലാവരും തന്നെ കരഞ്ഞു. സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍, ഹര്‍ഭജന്‍ സിംഗ്, യുവരാജ് സിംഗ്, ഗൌതം ഗംഭീര്‍ എന്നിവരെല്ലാം കരഞ്ഞു. അപ്പോള്‍ ഒന്നും തോന്നാത്ത സങ്കടം ഭാജി അടുത്ത് എത്തിയപ്പോഴാണ് തോന്നിയതെന്നും മഹി പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ബുദ്ധിയും വെളിവുമില്ലാത്ത വ്യക്തിയായിരുന്നു ഞാന്‍, എല്ലാം മാറ്റിമറിച്ചത് അവളാണ് - കോഹ്‌ലി

എന്റെ സ്വഭാവ രൂപീകരണത്തില്‍ വരെ ശ്രദ്ധകാണിക്കുന്നുണ്ട്. മറ്റുള്ളവരോട് നല്ല രീതിയില്‍ ...

news

എട്ട് ക്യാപ്റ്റന്മരുടെ കീഴില്‍ കളിച്ച നെഹ്‌റ പറയുന്നു, ആരാണ് ഇന്ത്യയുടെ കരുത്തനായ സൂപ്പര്‍ നായകനെന്ന്

അന്നത്തെ യുവതാരങ്ങളെ പ്രചോദിപ്പിക്കാന്‍ ദാദയ്‌ക്ക് അസാധ്യമായ മിടുക്കുണ്ടായിരുന്നു. ...

news

അക്ഷയ് കൊടുങ്കാറ്റില്‍ ജമ്മുവിന്റെ കടപുഴകി; ര​ഞ്ജി ട്രോ​ഫിയില്‍ കേരളത്തിന് ത്രസിപ്പിക്കുന്ന ജയം

ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ സീ​സ​ണി​ലെ മൂ​ന്നാം വി​ജ​യവുമായി കേരളം. തുമ്പ സെ​ന്‍റ് ...

news

ചേച്ചിയുടെ ഒരു ഞെട്ടല്‍, അതിശയത്തോടെ ആരാധകന്‍; ഉപദേശം നല്‍കി സച്ചിന്‍ - വീഡിയോ കാണാം

തിരുവനന്തപുരത്തെ പേട്ട- ചാക്ക റോഡിലൂടെ സഞ്ചരിക്കവേയാണ് ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കിന്റെ ...

Widgets Magazine