ബംഗ്ളാദേശിന് തകര്‍പ്പന്‍ ജയം

സിംബാബ്‌വെ - ബംഗ്ളാദേശ് ടെസ്‌റ്റ് , താജുൽ ഇസ്ളാം , ധാക്ക
ധാക്ക| jibin| Last Modified ചൊവ്വ, 28 ഒക്‌ടോബര്‍ 2014 (10:31 IST)
സിംബാബ്‌വെക്കെതിരായ ഒന്നാം ടെസ്റ്റിൽ ബംഗ്ളാദേശിന് മൂന്ന് വിക്കറ്റിന്റെ ജയം. 16.5 ഓവറിൽ 39 റൺസ് മാത്രം വിട്ടുകൊടുത്ത താജുൽ ഇസ്ളാമിന്റെ
തകർപ്പൻ ബൌളിംഗാണ് ബംഗ്ളാദേശിന് വിജയമൊരുക്കിയത്. സ്കോർ സിംബാബ്‌വെ : 240/10, 114/00. ബംഗ്ളാദേശ് : 254/10, 101/7.

രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിന് ഇറങ്ങിയ സിംബാബ്‌വെ 114 റൺസിന് ആൾ ഔട്ടാവുകയായിരുന്നു. താജുൽ ഇസ്ളാമിന്റെ പന്തുകള്‍ക്ക് മുന്നില്‍ പകച്ചു നിന്നശേഷം കൂടാരം കയറാനായിരുന്നു സിംബാംബ്‌വെ ബാറ്റ്‌സ്‌മാന്മാരുടെ വിധി. 16.5 ഓവറിൽ 39 റൺസ് മാത്രം വിട്ടുകൊടുത്ത്
8 വിക്കറ്റ് സ്വന്തമാക്കിയതോടെ സിംബാംബ്‌വെ ഇന്നിംഗ്സ് 114ല്‍ അവസാനിക്കുകയായിരുന്നു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ളാദേശിന്റെ തുടക്കം വന്‍ തകര്‍ച്ചയോടെ ആയിരുന്നു. ആദ്യ മൂന്ന്
ബാറ്റ്‌സ്മാൻമാരും അക്കൗണ്ട് തുറക്കുന്നതിന് മുൻപ് പുറത്തായി. മുഹമ്മദുള്ളയും (28) പുറത്താകാതെ നിന്ന മുഷ്ഫിക്കർ റഹിമും (23 ‌) താജുൽ ഇസ്ളാമും (15) ആണ് ബംഗ്ളാദേശിനെ വിജയ തീരം കടത്തിയത്.
3 ടെസ്റ്റുകൾ ഉൾപ്പെട്ട പരമ്പരയിൽ ബംഗ്ളാദേശ് 1-0ത്തിന് മുന്നിലെത്തി. ഒരു ബംഗ്ളാദേശ് താരത്തിന്റെ
ഏറ്റവും
മികച്ച ബൗളിംഗ്
പ്രകടനം
എന്ന റെക്കാഡും ഇതിലൂടെ
താജുൽ
സ്വന്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :