ബംഗ്ളാദേശ് എബോള ഭീതിയില്‍

എബോള വൈറസ് , ധാക്ക ,  ബംഗ്ളാദേശ്
ധാക്ക| jibin| Last Modified തിങ്കള്‍, 11 ഓഗസ്റ്റ് 2014 (16:35 IST)
മാരകമായ എബോള വൈറസ് ബാധക്കെതിരെ ബംഗ്ളാദേശില്‍ മുന്നറിയിപ്പ്. തുടര്‍ന്ന് രാജ്യത്തെ ആശുപത്രികളിലും വിമാനത്താവളങ്ങളിലും കനത്ത പരിശേധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അടുത്ത മൂന്നു മാസത്തേക്കാണ് മുന്നറിപ്പ് നല്‍കിയിരിക്കുന്നത്.

എബോള പൊട്ടിപ്പുറപ്പെട്ട പടിഞ്ഞാറെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ മെഡിക്കല്‍ സംഘത്തിന്‍റെ ഉപദേശം തേടണമെന്നും ബംഗ്ളാദേശ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എബോളക്കെതിരെ ലോകാരോഗ്യ സംഘടന ആഗോള അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :