അഷ്റഫുളിന് വിലക്ക് വീണു

 മുഹമ്മദ് അഷ്റഫുള്‍ , ധാക്ക , ഒത്തുകളി
ധാക്ക| jibin| Last Modified വ്യാഴം, 19 ജൂണ്‍ 2014 (12:06 IST)
ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുഹമ്മദ് അഷ്റഫുള്‍ പ്രീമിയർ ലീഗിൽ ഒത്തുകളിച്ചതിനെ തുടര്‍ന്ന് എട്ടു വര്‍ഷത്തേക്ക് വിലക്കി. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡാണ് അഷ്റഫുളിനെ വിലക്കിയത്.

അഷ്റഫുളിനെതിയുള്ള ഒത്തുകളി ആരോപണം ശരിയാണെന്ന് തെളിഞ്ഞതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് നിയമിച്ച അന്വേഷണ കമ്മീഷൻ തലവൻ കാദിമുൽ ഇസ്ലാം ചൗധരി വ്യക്തമാക്കി. വിലക്കിനെ കൂടാതെ ഒരു മില്ല്യൺ ടാക്ക(ഏകദേശം 12,​820ഡോളർ)​ അഷ്റഫുൾ പിഴയൊടുക്കണമെന്നും മുൻ ഹൈക്കോടിതി ജഡ്ജി കൂടിയായ ചൗധരി പറയുന്നു.

അഷ്റഫുളിനെ കൂടാതെ ലീഗിൽകളിക്കുന്ന മുൻ ന്യൂസിലാന്‍ഡ് താരം ലൂ വിൻസെന്റ്,​ കുശാൽ ലോഗുഹെറ്റിഗെ എന്നിവർക്ക് യഥാക്രമം 3 വർഷവും 18 മാസവും വീതം വിലക്ക് ഏർപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :