‘ഒരുകാരണവശാലും പുള്‍ഷോട്ടിന് ശ്രമിക്കരുത്’; സഹീര്‍ ഖാന് മുന്നറിയിപ്പുമായി ഗംഭീര്‍

ശനി, 25 നവം‌ബര്‍ 2017 (12:50 IST)

കഴിഞ്ഞദിവസമാണ് മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ സഹീര്‍ ഖാന്റെ കല്യാണം കഴിഞ്ഞത്. ബോളിവുഡ് നടിയും പ്രശസ്ത മോഡലുമായ സാഗരികയായിരുന്നു വധു.  ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ആശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെല്ലാം രംഗത്തെത്തിയിരുന്നു. എന്നാല്‍ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന്റെ ആശംസയടങ്ങിയ ട്വീറ്റാണ് ഇപ്പോള്‍ ട്വിറ്ററില്‍ തരംഗം.
 
‘ആശംസകള്‍ സഹീര്‍, ഒടുവില്‍ സഹീറിനെതിരെയും ബൗണ്‍സറുകള്‍ എറിയാന്‍ ഒരാളായി. എന്റെ പ്രിയ സഹോദരാ... അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുകയാണ്, ഒരുകാരണവശാലും പുള്‍ഷോട്ടിന് ശ്രമിക്കരുത്. അത്തരം ബൗണ്‍സറുകള്‍ ലീവ് ചെയ്യുന്നതായിരിയ്ക്കും നല്ലത്’ എന്നാണ് ഗംഭീര്‍ ട്വീറ്റ് ചെയ്തത്. മാത്രമല്ല, താന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലേയെന്ന് യുവരാജിനോടും ഹര്‍ഭജനോടും ഗംഭീര്‍ ചോദിക്കുകയും ചെയ്തു. 
 
ഈ ഡല്‍ഹി താരത്തിന്റെ രസികന്‍ ട്വീറ്റിന് വന്‍ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സഹീറിന്റെ സഹതാരമായിരുന്ന ഗംഭീര്‍ 2011 ലാണ് വിവാഹിതനായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ഡങ്കി കൊതുകുകളുടെ വളര്‍ത്തുകേന്ദ്രമാണ് വീട്; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്ക് നോട്ടീസ്

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്ക് കൊല്‍ക്കത്ത മുന്‍സിപ്പല്‍ ...

news

17 ഓവറിൽ രണ്ടു റൺസിന് ഓൾഔട്ട്; നാഗാലാന്‍ഡിനെതിരെ ചരിത്രംകുറിച്ച് കേരളത്തിന്റെ പെണ്‍‌പുലികള്‍ !

അ​ണ്ട​ർ 19 വ​നി​താ ക്രി​ക്ക​റ്റ് ലീ​ഗ് മ​ത്സ​ര​ത്തി​ൽ അ​ദ്ഭു​ത വി​ജ​യം സ്വന്തമാക്കി കേരള ...

news

ആദ്യ പന്തില്‍ അത്ഭുത ജയം !; ലോക റെക്കോര്‍ഡ് കുറിച്ച് കേരള ക്രിക്കറ്റ് ടീം

ആദ്യ പന്തില്‍ തന്നെ അത്ഭുത ജയം സ്വന്തമാക്കി കേരളത്തിന്റെ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ് ...

news

ബിസിസിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോഹ്‌ലി

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെതിരെ (ബിസിസിഐ) രൂക്ഷ വിമർശനവുമായി ഇന്ത്യന്‍ ...

Widgets Magazine