യുവരാജ് സിംഗ് - ഹസല്‍ കീച്ച് വിവാഹം ഉടനെന്ന് റിപ്പോര്‍ട്ട്

യുവരാജ് സിംഗ് , ഹസല്‍ കീച്ച്  , ഇന്ത്യന്‍ ക്രിക്കറ്റ് , ടീം ഇന്ത്യ
മുംബൈ| jibin| Last Modified ബുധന്‍, 4 നവം‌ബര്‍ 2015 (12:20 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗും പ്രമുഖ ബ്രിട്ടീഷ് മോഡലും നടിയുമായ ഹസല്‍ കീച്ചും തമ്മിലുള്ള വിവാഹം വൈകാതെയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. യുവരാജ് ഇക്കാര്യം ഉടന്‍ വെളിപ്പെടുത്തുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. എന്നാല്‍ വിവാഹക്കാര്യം ഇരുവരും വ്യക്തമാക്കിയിട്ടില്ല.

ഹര്‍ഭജന്‍ സിംഗിന്റെ വിവാഹത്തിന് യുവരാജ് സിംഗും ഹസല്‍ കീച്ചും ഒരുമിച്ച് പങ്കെടുത്തതാണ് പുതിയ വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടിയത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം ഉണ്ടാകുമെന്നും വാര്‍ത്തകള്‍ പരന്നതിന് പിന്നാലെയാണ് ഭാജിയുടെ വിവാഹത്തിന് ഇരുവരും ഒന്നിച്ചെത്തിയത്.

ഡിസംബര്‍ 13-ന് തന്റെ 34-ആം പിറന്നാളില്‍ വിവാഹിതനാകാനായിരുന്നു യുവരാജും ഹസലും തീരുമാനിച്ചിരുന്നത്. എന്നാല്‍ ഒരു അടുത്ത ബന്ധുവിന്റെ മരണത്തെ തുടര്‍ന്ന് വിവാഹം നീട്ടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രമുഖ ബ്രിട്ടീഷ് മോഡലും കൂടിയായ കീച്ച് ഹിന്ദിയില്‍ ബോഡിഗാര്‍ഡ്, മാക്‌സിമം എന്നീ ചിത്രങ്ങളിലും തമിഴില്‍ ബില്ലയിലും അഭിനയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :