സെവാഗിന് യാത്രയയപ്പ് നല്‍കുന്നകാര്യം ബിസിസിഐ പരിഗണിക്കുന്നു

വീരേന്ദര്‍ സെവാഗ് , ബിസിസിഐ , ഇന്ത്യന്‍ ക്രിക്കറ്റ് , ടീം ഇന്ത്യ
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 30 ഒക്‌ടോബര്‍ 2015 (10:16 IST)
അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ച ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന് ഔദ്യോഗിക യാത്രയയപ്പ് നല്‍കുന്നകാര്യം പരിഗണിക്കുന്നു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാലാം ടെസ്റ്റിനുശേഷമായിരിക്കും യാത്രയയപ്പ് നല്‍കുക എന്നാണ് റിപ്പോര്‍ട്ട്.

ഡല്‍ഹി ഫിറോസ്ഷാ കോട്‌ലാ ഗ്രൗണ്ടില്‍ ഡിസംബര്‍ 3നാണ് നാലാം ടെസ്റ്റ് തുടങ്ങുക. ടെസ്റ്റ് കഴിഞ്ഞശേഷം വിരമിക്കല്‍ പ്രഖ്യാപനത്തിന് അവസരം നല്‍കുമെന്നാണ് സൂചന. ഇന്ത്യയുടെ മുന്‍ ഓപ്പണറായ സെവാഗ് ഒക്ടോബര്‍ 20നാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

അതേസമയം, 2007ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് വീരേന്ദര്‍ സെവാഗ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. തീരുമാനത്തില്‍ നിന്നും സച്ചിന്‍ തെന്‍ഡുല്‍ക്കറാണ് പിന്തിരിപ്പിച്ചത്. താന്‍ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ അനില്‍ കുബ്ലെയാണ്. തന്നെ ടീമില്‍ നിന്ന് ഒഴിവാക്കുന്ന കാര്യം സെലക്‍ടര്‍മാര്‍ അറിയിച്ചില്ലെന്നും ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :