ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു; ഇന്ത്യന്‍ താരം യൂസഫ് പഠാന് വിലക്കേര്‍പ്പെടുത്തി ബിസിസിഐ

മുംബൈ, ചൊവ്വ, 9 ജനുവരി 2018 (14:25 IST)

Yusuf Pathan  , Dope Test , BCCI , Cricket , IPL , യൂസഫ് പഠാന്‍ , ക്രിക്കറ്റ് , ബിസിസിഐ , ഉത്തേജകമരുന്ന്

ഉത്തേജകമരുന്നു ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് ക്രിക്കറ്റ് താരം യൂസഫ് പഠാന് വിലക്ക്. അഞ്ചുമാസത്തേക്കാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയത്. ചുമയ്ക്ക് കഴിച്ച മരുന്നിലെ ഘടകമാണു പഠാനു വില്ലനായതെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ പഠാന്‍ നല്‍കിയ വിശദീകരണം ബിസിസിഐ അംഗീകരിക്കുകയും ചെയ്തു.
 
കഴിഞ്ഞ സീസണില്‍ ബറോഡയ്ക്കു വേണ്ടി ഒരു രഞ്ജി മത്സരം മാത്രമാണ് യൂസഫ് പഠാന്‍ കളിച്ചത്. ബ്രോസീറ്റ് എന്ന മരുന്ന് കഴിച്ചതിനെ തുടര്‍ന്നാണ് പഠാന്റെ ശരീരത്തില്‍ ഉത്തേജക മരുന്ന് പ്രവേശിച്ചതെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. നിരോധിക്കപ്പെട്ട ടെര്‍ബുറ്റാലിന്‍ എന്ന പദാര്‍ത്ഥം ബ്രോസീറ്റില്‍ അടങ്ങിയിട്ടുള്ളതാണ് താരത്തിന് വിനയായതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
അതേസമയം, മുന്‍കൂട്ടി സമ്മതം വാങ്ങിയ ശേഷം ഈ മരുന്ന് കഴിക്കുന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കില്ല. എന്നാല്‍ പഠാനോ പരിശീലകനോ അധികൃതരില്‍ നിന്നും ഈ മരുന്ന് കഴിക്കുന്നതിന് സമ്മതം വാങ്ങാതിരുന്നതാണ് തിരിച്ചടിയായത്. പനി ബാധിച്ച സമയത്ത് കഴിച്ച മരുന്നില്‍ നിന്നായിരിക്കാം നിരോധിച്ച പദാര്‍ത്ഥം ശരീരത്തില്‍ പ്രവേശിച്ചതെന്നാണ് കരുതുന്നത്.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ഞെട്ടിപ്പിക്കുന്ന പരാജയത്തിന് കാരണം ഇതൊക്കെ; സഹതാരങ്ങൾക്കെതിരെ കോഹ്‌ലി രംഗത്ത്

ജയിക്കാവുന്ന ഒന്നാം ടെസ്‌റ്റിൽ തോൽവി ഇരന്നുവാങ്ങിയതിന്റെ കാരണങ്ങൾ നിരത്തി ഇന്ത്യൻ ...

news

തോൽവി ഇരന്നു വാങ്ങിയെങ്കിലും അപ്രതീക്ഷിത നേട്ടവുമായി സാഹ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്‌റ്റിൽ ഇന്ത്യ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയെങ്കിലും ...

news

കോഹ്‌ലിയുടെ പുറത്താകലിന് കാരണം ഇതോ ?; തിരിച്ചെത്തിയ അനുഷ്‌കയെ വിമാനത്താവളത്തിൽ സ്വീകരിച്ചത് ഇവരാണ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യൻ നായകൻ വിരാട് ...

news

ട്വന്റി-20 പൂരത്തില്‍ നിന്ന് മിസ്റ്റര്‍ കൂള്‍ പിന്മാറി; ഞെട്ടല്‍ മാറാതെ ആരാധകര്‍ !

ജനുവരി 7 മുതല്‍ 27 വരെ നടക്കുന്ന ട്വന്റി-20 പൂരത്തില്‍ മുന്‍ ഇന്ത്യന്‍ നായകനും ...

Widgets Magazine