ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ്, ജയ്സ്വാളിന് ഗവാസ്കറിനെയും സച്ചിനെയും മറികടക്കാനുള്ള അവസരം ജയ്സ്വാളിന് നഷ്ടമായത് കൈയകലത്തിൽ

Yashaswi Jaiswal
Yashaswi Jaiswal
അഭിറാം മനോഹർ| Last Modified തിങ്കള്‍, 30 ഡിസം‌ബര്‍ 2024 (17:55 IST)
ഐപിഎല്ലിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിച്ച യശ്വസി ജയ്‌സ്വാള്‍ ഇന്ന് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ്.ടി20 ഫോര്‍മാറ്റിന് പുറമെ ടെസ്റ്റിലും കഴിവ് തെളിയിച്ച താരം ഇന്ത്യയുടെ സ്ഥിരം ഓപ്പണറെന്ന സ്ഥാനം നേടിയെടുത്തത് വളരെ പെട്ടെന്നായിരുന്നു. 2023ല്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച താരം 2024ല്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ്.


ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്‌സിംഗ് ഡേ ടെസ്റ്റ് മത്സരം കൂടി അവസാനിച്ചപ്പോള്‍ 2024ല്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ 1478 റണ്‍സാണ് ഈ വര്‍ഷം ജയ്‌സ്വാള്‍ സ്വന്തമാക്കിയത്. ഇതോടെ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും അധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഇതിഹാസതാരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കും സുനില്‍ ഗവാസ്‌കര്‍ക്കും മാത്രം പിന്നിലാണ് താരം. ഇരുവരുടെയും റെക്കോര്‍ഡുകള്‍ മറികടക്കാനുള്ള അവസരം കൈയകലത്തിലാണ് ജയ്‌സ്വാളിന് നഷ്ടമായത്.

2024ല്‍ 15 ടെസ്റ്റ് മത്സരങ്ങളിലെ 29 ഇന്നിങ്ങ്‌സുകളില്‍ നിന്നാണ് 1478 റണ്‍സ് ജയ്‌സ്വാള്‍ അടിച്ചെടുത്തത്. 3 സെഞ്ചുറികളും 9 അര്‍ധസെഞ്ചുറികളുമാണ് താരം നേടിയത്. ഇംഗ്ലണ്ടിനെതിരെ നേടിയ 214* ആണ് ഉയര്‍ന്ന സ്‌കോര്‍. നിലവില്‍ ഒരു വര്‍ഷം 1562 ടെസ്റ്റ് റണ്‍സ് നേടിയിട്ടുള്ള ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ലിസ്റ്റില്‍ ഒന്നാമത്. 2010 കലണ്ടര്‍ വര്‍ഷത്തിലായിരുന്നു സച്ചിന്റെ നേട്ടം. 1979ല്‍ 1555 റണ്‍സ് നേടിയിട്ടുള്ള സുനില്‍ ഗവാസ്‌കറാണ് സച്ചിന് തൊട്ടുപിന്നിലുള്ളത്. 1462,1422 ടെസ്റ്റ് റണ്‍സുകള്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ സ്വന്തമാക്കിയിട്ടുള്ള വിരേന്ദര്‍ സെവാഗാണ് ലിസ്റ്റില്‍ നാലും അഞ്ചും സ്ഥാനത്തുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :