കൊളംബോ|
jibin|
Last Modified ബുധന്‍, 1 നവംബര്‍ 2017 (13:39 IST)
പാകിസ്ഥാനെതിരായ ടെസ്‌റ്റ് പരമ്പര സ്വന്തമാക്കിയത് മന്ത്രവാദികളുടെ അകമഴിഞ്ഞ സഹായം മൂലമാണെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം നായകന്‍ ദിനേഷ് ചാന്‍ഡിമല്‍. തുടര്‍ച്ചയായി തോല്‍വികള്‍ നേരിടുന്നതിനാല്‍ ടീം
സമ്മര്‍ദ്ദത്തിലായിരുന്നു. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ മന്ത്രവാദിയുടെ സഹായം ലഭിച്ചു. ഇതാണ് ജയത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വമ്പന്‍ ബിസിനസുകാരും രാഷ്‌ട്രീയ നേതാക്കന്മാരും വിജയത്തിനായി ജ്യോതിഷികളുടെയും മന്ത്രവാദികളുടെയും സഹായം തേടാറുണ്ട്. ടീം പ്രതിസന്ധിയില്‍ നില്‍ക്കുന്നതിനാല്‍ യുഎഇയിലേക്ക് പോകും മുമ്പ് താന്‍ മന്ത്രവാദികളുടെ സഹായം തേടി. ഇതാകാം പാകിസ്ഥാനെ പരാജയപ്പെടുത്താന്‍ സഹായിച്ചതെന്നും ലങ്കന്‍ നായകന്‍ പറഞ്ഞു.
പാകിസ്ഥാനെതിരെ യുഎഇയില്‍ നടന്ന ടെസ്‌റ്റ് പരമ്പര സ്വന്തമാക്കിയ ലങ്കന്‍ ടീമിന്റെ പ്രകടനത്തെ സമൂഹമാധ്യമങ്ങള്‍ അത്ഭുതത്തോടെയാണ് കണ്ടത്. ജയത്തെ മഹാത്ഭുതം എന്നാണ് പലരും വിശേഷിപിച്ചത്. ഇതേത്തുടര്‍ന്നാണ് ചാന്‍ഡിമല്‍ നയം വ്യക്തമാക്കിയത്.
അതേസമയം, ലങ്കന്‍ ടീം മന്ത്രവാദികളുടെ സഹായം തേടിയിരുന്നോ എന്നതില്‍ പല വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. മന്ത്രവാദിയുടെ സഹായം തേടാനുള്ള ടീമിന്റെ നീക്കത്തെ കായിക മന്ത്രി ദയാസിരി ജയശേഖര എതിര്‍ത്തെന്നും അതിനാല്‍ മന്ത്രവാദം നടന്നില്ലെന്നുമുള്ള വാര്‍ത്തായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേസമയം കായിക മന്ത്രിയുടെ നിര്‍ദേശപ്രകാരം ടീമിനായി ആഭിചാരകര്‍മ്മം കര്‍മ്മം ചെയ്‌തുവെന്ന് അവകാശപ്പെട്ട് ഒരു മന്ത്രവാദിനി രംഗത്ത് എത്തിയിരുന്നു.