നാണം കെട്ട് വെസ്റ്റിൻഡീസ്; ചരിത്ര നേട്ടവുമായി ബംഗ്ലാദേശ്

അപർണ| Last Modified ഞായര്‍, 29 ജൂലൈ 2018 (12:21 IST)
വെസ്റ്റന്‍ഡീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്. കടുവകള്‍ക്ക് മുന്നില്‍ നാണം കെട്ട വെസ്റ്റന്‍ഡീസിനെയാണ് ഇന്നലെ ക്രീസിൽ കണ്ടത്. പരമ്പരയിലെ അവസാന ഏകദിന മത്സരത്തില്‍ ആതിഥേയരെ 18 റണ്‍സിനാണ് ബംഗ്ലാദേശ് തോല്‍പ്പിച്ചത്.

ബംഗ്ലാദേശ് ഉയര്‍ത്തിയ 301 റണ്‍സ് എന്ന കൂറ്റൻ സ്‌കോര്‍ മറികടക്കാന്‍ വെസ്റ്റന്‍ഡീസിനായില്ല. നിശ്ചിത ഓവറില്‍ 283 റണ്‍സെടുക്കാന്‍ മാത്രമാണ് ഇവര്‍ക്ക് സാധിച്ചത്. 103 റണ്‍സെടുത്ത ബംഗ്ലാദേശ് ഓപ്പണര്‍ തമീം ഇഖ്ബാലാണ് കളിയിലെ കേമന്‍.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയിച്ച ബംഗ്ലാദേശ് രണ്ടാം മത്സരത്തില്‍ തോറ്റിരുന്നു. പരമ്പരയിലെ അവസാനത്തെതും നിര്‍ണായകവുമായ മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.


302 റണ്‍സ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റന്‍ഡീസിന് ക്രിസ് ഗെയ്‌ലും ഷെയ് ഹോപും മികച്ച തുടക്കം നല്‍കിയെങ്കിലും ബംഗ്ലാ ബോളര്‍മാര്‍ക്കെതിരേ ആഞ്ഞടിക്കാന്‍ സാധിച്ചില്ല. ഒന്‍പത് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ബംഗ്ലാദേശ് ഏഷ്യയ്ക്ക് പുറത്ത് നടക്കുന്ന ഏകദിന പരമ്പര സ്വന്തമാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :