ക്രിക്കറ്റ് കളിക്കുന്നതു പോലെ രാജ്യം ഭരിക്കാന്‍ സാധിക്കുമോ ?; ഇമ്രാന്‍ ഖാന് ഉപദേശവുമായി അസറുദ്ദീന്‍

ക്രിക്കറ്റ് കളിക്കുന്നതു പോലെ രാജ്യം ഭരിക്കാന്‍ സാധിക്കുമോ ?; ഇമ്രാന്‍ ഖാന് ഉപദേശവുമായി അസറുദ്ദീന്‍

  mohammad azharuddin , india pakistan relation , PTI , imran khan , Jammu kashmir , congress , ഇമ്രാന്‍ ഖാന്‍ , മുഹമ്മദ് അസറുദ്ദീന്‍ , ക്രിക്കറ്റ് , പാകിസ്ഥാന്‍ , കോണ്‍ഗ്രസ് , അസറുദ്ദീന്‍
ന്യൂഡല്‍ഹി| jibin| Last Updated: ശനി, 28 ജൂലൈ 2018 (17:30 IST)
പാകിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ തെഹ്റീക് ഇ ഇന്‍സാഫ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെ മുൻ ക്രിക്കറ്റ് താരവും പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന് ആശംസയും ഉപദേശവുമായി കോണ്‍ഗ്രസ് നേതാവും ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് ടീം താരവുമായിരുന്ന മുഹമ്മദ് അസറുദ്ദീന്‍.

അതിശയിപ്പിക്കുന്ന തീരുമാനങ്ങള്‍ സ്വീകരിച്ച് പാക് ക്രിക്കറ്റിന് ജയങ്ങള്‍ സമ്മാനിക്കാന്‍ കഴിഞ്ഞതു പോലെയുള്ള ധീരമായ തീരുമാനങ്ങളെടുക്കാന്‍ ഇമ്രാന്‍ സാധിക്കട്ടെയെന്ന് അസറുദ്ദിന്‍ പറഞ്ഞു. ഗ്രൌണ്ടില്‍ അദ്ദേഹം സ്വീകരിച്ച തീരുമാനങ്ങള്‍ പോസറ്റീവും ധീരവുമായിരുന്നു. അങ്ങനെയുള്ള ഒരാള്‍ക്ക് പാകിസ്ഥാന നയിക്കാനുള്ള അര്‍ഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്രിക്കറ്റ് ടീമിനെ നയിക്കുന്നതും രാജ്യത്തെ നയിക്കുന്നതും വ്യത്യസ്തമായ കാര്യമാണ്. അക്കാര്യത്തില്‍ എന്തു സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും അസര്‍ വ്യക്തമാക്കി.

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ വിഷയത്തില്‍ പരിഹാരം കണ്ടാല്‍ മാത്രമെ ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച സാധ്യമാകുകയുള്ളൂവെന്നും അസറുദ്ദീന്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :