തന്റെ റണ്ണൗട്ടിന് വഴിയൊരുക്കിയ കേദാറിനെ ‘കണ്ണുരിട്ടി പേടിപ്പിച്ച്’ ധോണി; അമ്പരന്ന് കായികലോകം - വീഡിയോ

റണ്ണൗട്ടിന് വഴിയൊരുക്കിയ കേദാറിനെ ‘കണ്ണുരിട്ടി പേടിപ്പിച്ച്’ ധോണി

Kedhar Jadav , MS Dhoni ,  എം എസ് ധോണി ,  കേദാര്‍ ജാദവ്
ചെന്നൈ| സജിത്ത്| Last Modified ചൊവ്വ, 19 സെപ്‌റ്റംബര്‍ 2017 (09:53 IST)
ഓസീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ചെന്നൈയിലെ ആരാധകരുടെ ആരവങ്ങള്‍ക്ക് നടുവിലൂടെ അഞ്ചാമനായി ധോണി ക്രീസിലെത്തുമ്പോള്‍ ഇന്ത്യയുടെ തീര്‍ത്തും പരുങ്ങലിലായിരുന്നു. തുടര്‍ന്ന് യുവനിരയുടെ കൂട്ട് പിടിച്ചാണ് ധോണി സ്‌കോര്‍ 281 ല്‍ എത്തിച്ചത്.

എന്നാല്‍ ധോണിയുടെ ആ മാച്ച് വിന്നിംഗ് ഇന്നിംഗ്‌സിന് നേരത്തെ തന്നെ തിരശ്ശീല വീഴാനുള്ള സാഹചര്യമുണ്ടായിരുന്നു. ഇരുപത്തിരണ്ടാം ഓവറില്‍ ഓസീസ് താരം ഹില്‍ട്ടണ്‍ കാര്‍ട്ട്‌റൈറ്റ് ആ റണ്ണൗട്ട് നഷ്ടപ്പെടുത്തിയില്ലായിരുന്നെങ്കില്‍ ധോണിയുടെ തകര്‍പ്പന്‍ പ്രകടനം ആദ്യം തന്നെ അസ്തമിക്കുമായിരുന്നു.

സിംഗിള്‍ എടുക്കാന്‍ ക്രീസില്‍ നിന്ന് ഇറങ്ങിയ ധോണി നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്നിരുന്ന കേദാര്‍ ജാദവുമായുണ്ടായ ആശയക്കുഴപ്പമാണ് ആ വിക്കറ്റിനുള്ള സാധ്യത സൃഷ്ടിച്ചത്. ധോണി റണ്‍സിനായി ക്രീസില്‍ നിന്നും ഇറങ്ങിയിട്ടും അപകടം മണത്ത കേദാര്‍ ഓടാന്‍ തയ്യാറാകാതെ നില്‍ക്കുകയായിരുന്നു.

അവസരം മുതലാക്കിയ ഹില്‍ട്ടണ്‍ പന്തെടുത്ത് സ്റ്റംമ്പ് ലക്ഷ്യമാക്കി എറിഞ്ഞെങ്കിലും ലക്ഷ്യം തെറ്റി. ആ സമയം ധോണി ഫ്രെയിമില്‍ പോലുമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. എന്നാല്‍ പിന്നീട് സംഭവിച്ചതായിരുന്നു യഥാര്‍ത്ഥ അത്ഭുതം. ഫില്‍ഡിലെ കൂള്‍നസിനു പേരു കേട്ട ഐസ് കൂളിന് നിയന്ത്രണം വിട്ടോ എന്നൊരു സംശയം.

നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്നിരുന്ന കേദാറിനെ രൂക്ഷമായി നോക്കുന്ന ധോണിയെയാണ് സ്‌ക്രീനില്‍ അതിനുശേഷം കണ്ടത്. ധോണിയുടെ ആ ഭാവമാറ്റം ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ്. നിരവധി പേരാണ് കേദാറിനെ ട്രോളിയും ധോണിയുടെ ഭാവമാറ്റത്തെ കുറിച്ചും ട്വീറ്റ് ചെയ്തിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :