എനിക്കെതിരെ എങ്ങനെ ബോള്‍ ചെയ്യണമെന്ന് സച്ചിനറിയാമായിരുന്നു, പക്ഷേ ധോണിയാണ് എന്റെ സ്വപ്‌നം തകര്‍ത്തത്: തുറന്നു പറഞ്ഞ് മഹിയുടെ ആദ്യ ഇര

മുംബൈ, വ്യാഴം, 7 സെപ്‌റ്റംബര്‍ 2017 (16:12 IST)

Widgets Magazine

ഏകദിന മത്സരങ്ങളില്‍ നൂറ് സ്‌റ്റംപിംഗ് എന്ന റെക്കോര്‍ഡ് മഹേന്ദ്ര സിംഗ് ധോണിയുടെ പേരിലായിട്ട് ദിവസങ്ങള്‍ മാത്രമെ കഴിഞ്ഞിട്ടുള്ളൂ. നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ചുവെങ്കിലും മഹിയുടെ ഈ നേട്ടത്തെ പ്രശംസിച്ച് നിരവധി സൂപ്പര്‍ താരങ്ങളാണ് രംഗത്ത് എത്തിയത്.

ധോണിയുടെ ചരിത്രനേട്ടത്തിന് തുടക്കമിട്ട് ആദ്യവിക്കറ്റ് നഷ്‌ടപ്പെടുത്തിയ മുന്‍ ബ്ംഗ്ലാദേശ് ഓപ്പണര്‍ രജിന്‍ സലേഹ് മഹിയുടെ മിന്നല്‍ സ്റ്റംപിംഗിനെ പുകഴ്‌ത്തി രംഗത്ത് എത്തി.

18 റണ്‍സിനാണ് എനിക്ക് സെഞ്ചുറി നഷ്‌ടമായത്. സെഞ്ചുറിക്ക് അരുകില്‍ നില്‍ക്കുന്ന ബാറ്റ്‌സ്‌മാനെ എങ്ങനെ  പുറത്താക്കാമെന്ന് ബോളറായ സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍ക്ക് അറിയാമായിരുന്നു. അദ്ദേഹത്തിന്റെ ഗൂഗ്‌ളിക്ക് ഞാന്‍ ഇരയായെങ്കിലും ധോണിയുടെ സ്‌റ്റംപിംഗ് ആണ് എന്റെ വിക്കറ്റ് തെറിപ്പിച്ചത്. മികച്ച സ്‌റ്റംപിംഗ് ആയിരുന്നു അതെന്നും സലേഹ് പറഞ്ഞു.

ഏറ്റവും ഇഷ്‌ടപ്പെടുന്ന ബാറ്റ്‌സ്‌മാനാണ് ധോണി. അദ്ദേഹത്തിന്റെ ക്യാപ്‌റ്റന്‍സി മികച്ചതാണ്. അന്ന് സെഞ്ചുറി നഷ്‌ടമായല്ലോ എന്ന് മകന്‍ പറഞ്ഞപ്പോള്‍ എനിക്ക് സങ്കടം തോന്നിയെന്നും സലേഹ് വ്യക്തമാക്കി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മഹേന്ദ്ര സിംഗ് ധോണി സ്‌റ്റംപിംഗ് സെഞ്ചുറി സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍ Odi Sachin Rajin Saleh Ms Dhoni Mahendra Singh Dhoni

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

ക്രിക്കറ്റ്‌

news

ശ്രീലങ്കന്‍ പര്യടനത്തിനു പോയ യുവ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുങ്ങിമരിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീലങ്കയില്‍ മുങ്ങിമരിച്ചു. ഇന്ത്യയില്‍ നിന്നും പോയ സംഘത്തിലെ ...

news

കോഹ്‌ലി നയിക്കുന്ന പട്ടികയില്‍ ധോണിയും; മഹി തിരിച്ചെത്തിയത് നീണ്ട ഇടവേളയ്‌ക്ക് ശേഷം

887 പോ​യി​ന്‍റു​മാ​യി ഒ​രു ഇ​ന്ത്യ​ൻ ബാ​റ്റ്സ്മാ​ന്‍റെ ഏ​റ്റ​വും ഉ​യ​ർ​ന്ന റേ​റ്റിം​ഗ് ...

news

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിനുനേരെ ബംഗ്ലാദേശില്‍ കല്ലേറ്

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിനുനേരെ ബംഗ്ലാദേശില്‍ കല്ലേറ്. കഴിഞ്ഞ ദിവസം ...

news

പണപ്പെട്ടി കുത്തിനിറച്ച് ബിസിസിഐ; ഐപിഎൽ സംപ്രേഷണാവകാശം സ്റ്റാർ ഇന്ത്യ സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്‌ക്ക്

സോണി പിക്ചേഴ്സിനെ മറികടന്ന് റെക്കോര്‍ഡ് തുകയ്ക്ക് സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കി.16,347.50 ...

Widgets Magazine