കോഹ്‌ലിയെ ടീമില്‍ നിന്നു പുറത്താക്കാന്‍ തീരുമാനിച്ചിരുന്നു, വിരാടിനെ രക്ഷിച്ചത് എന്നും പഴികേള്‍ക്കുന്ന ഒരു സൂപ്പര്‍ താരം - ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സെവാഗ്

ന്യൂഡൽഹി, ചൊവ്വ, 29 നവം‌ബര്‍ 2016 (14:07 IST)

Widgets Magazine
 Virender Sehwag , Virat Kohli's , Sehwag , team india , sachin , ms dhoni , cricket , rohith sharma , വിരാട് കോഹ്‌‌ലി , വീരേന്ദർ സെവാഗ് , ഓസ്ട്രേലിയ , കോഹ്‌ലി , സെലക്‍ടര്‍മാര്‍ , ധോണി , മഹേന്ദ്ര സിംഗ് ധോണി

സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ ഇന്ത്യന്‍ ടെസ്‌റ്റ് നായകന്‍ വിരാട് കോഹ്‌‌ലിയെ ടീമില്‍ നിന്ന് പുറത്താക്കാന്‍ സെലക്‍ടര്‍മാര്‍ തീരുമാനിച്ചിരുന്നതായി റിപ്പോര്‍ട്ട്. മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗാണ് ഞെട്ടിപ്പിക്കുന്ന ഈ വാര്‍ത്ത പുറത്തുവിട്ടത്.

മൊഹാലിയിൽ ഇംഗ്ലണ്ടിനെതിരേ നടക്കുന്ന ടെസ്റ്റിന്റെ കമന്ററിക്കിടെയാണ് സെവാഗിന്റെ വെളിപ്പെടുത്തൽ.

2011ലെ ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ രണ്ടു ടെസ്‌റ്റുകളില്‍ കോഹ്‌ലിയുടെ പ്രകടനം ദയനീയമായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ഒഴിവാക്കി രോഹിത് ശർമയെ ടീമിലെടുക്കാൻ സെലക്‍ടര്‍മാര്‍ തീരുമാനിച്ചു. എന്നാല്‍ ആ നീക്കത്തെ ശക്തമായി എതിര്‍ത്തത് അന്നത്തെ ടീം നായകനായിരുന്ന മഹേന്ദ്ര സിംഗ് ധോണിയായിരുന്നു. ഉപനായകനായിരുന്ന താനും ധോണിയുടെ തീരുമാനത്തിന് ശക്തമായ പിന്തുണ നല്‍കിയതോടെ സെല‌ക്‍ടര്‍മാര്‍ കോഹ്‌ലിയെ ടീമില്‍ നില നിര്‍ത്തുകയായിരുന്നുവെന്നും സെവാഗ് പറഞ്ഞു.

ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ രണ്ടു ടെസ്റ്റുകളിൽ കോഹ്ലിയുടെ ശരാശരി 10.75 റൺസ് ആയിരുന്നു. ധോണിയുടെ പിന്തുണയില്‍ ടീമിലേക്ക് തിരിച്ചെത്തിയ കോഹ്‌ലി മൂന്നാം ടെസ്‌റ്റില്‍ 44, 75 എന്നിങ്ങനെ റൺസ് നേടി ഫോമിലേക്ക് തിരിച്ചുവന്നു. അടുത്ത ടെസ്റ്റിൽ കോഹ്ലി തന്റെ കന്നി സെഞ്ചുറി നേടുകയും ചെയ്‌തുവെന്നും സെവാഗ് പറയുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

രഞ്ജി ട്രോഫി; കൃഷ്ണഗിരി സ്റ്റേഡിയം ഇനി കളിയുടെ നിറവിലേക്ക്

വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയം വീണ്ടും കളിയുടെ ഫോമിലേക്ക്. മഹാരാഷ്ട്രയും ഒഡിഷയും ...

news

കോഹ്‌ലിക്ക് ടെന്‍‌ഷന്‍, ഇന്ത്യയുടെ ജയത്തിന് തടസമായി ഒരാള്‍ ക്രീസില്‍ - ഇംഗ്ലീഷ് നിര തകരുമോ ?

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ജയത്തിലേക്ക്. വിരാട് കോഹ്‌ലിയുടെയും ...

news

യുവരാജിന്റെ വിവാഹത്തില്‍ പങ്കെടുക്കില്ലെന്ന് പിതാവ്, ഭാവിമരുമകളെക്കുറിച്ചും അദ്ദേഹത്തിന് പറയാനുണ്ട്

ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വിവാഹത്തില്‍ പങ്കെടുക്കില്ലെന്ന് യുവിയുടെ ...

news

ഇന്ത്യന്‍ ടീമിന്റെ ‘ചങ്ക് ബ്രോയെ’ സ്‌റ്റേഡിയത്തില്‍ നിന്നും വിലക്കി; സച്ചിന്‍ ഇടപെട്ടേക്കും!

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ കടുത്ത ആരാധകനും ഇന്ത്യന്‍ ടീമിനൊപ്പം ...

Widgets Magazine