നോട്ടുക്ഷാമത്തില്‍ ജനത്തെ പരിഹസിച്ച സെവാഗിനെ കൊന്നു കൊലവിളിച്ച് സോഷ്യല്‍ മീഡിയ

നോട്ടുക്ഷാമത്തില്‍ ജനത്തിനെ കളിയാക്കിയ സെവാഗിനെ അടിച്ചുപരത്തി സോഷ്യല്‍ മീഡിയ

  Demonetisation , Virender Sehwag , indian cricket , team india , വീരേന്ദര്‍ സെവാഗ് , എ ടി എം , സോഷ്യല്‍ മീഡിയ , നോട്ടുക്ഷാമം
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 15 നവം‌ബര്‍ 2016 (18:21 IST)
നോട്ടുക്ഷാമത്തില്‍ ജനം നട്ടം തിരിയുമ്പോള്‍ പരിഹാസ പ്രസ്‌താവനയുമായി രംഗത്തെത്തിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗിന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ.

സൈനികനായ ഹനുമന്തപ്പ ആറ് ദിവസം അതിര്‍ത്തിയിലെ മഞ്ഞുമലയില്‍ രക്ഷപ്പെടുമെന്ന പ്രതീക്ഷയില്‍ കുടുങ്ങി കിടന്ന സംഭവത്തെ ചൂണ്ടിക്കാട്ടിയാണ് സേവാഗിന്റെ ട്വീറ്റ്.

ഹനുമന്തപ്പയുടെ അവസ്ഥ പരിഗണിക്കുമ്പോള്‍ ജനങ്ങള്‍ കുറച്ചുകൂടി ക്ഷമ കാണിക്കണം. രാജ്യത്തെ സംരക്ഷിക്കാന്‍ നമുക്ക് കുറച്ച് മണിക്കൂറുകള്‍ കൂടി വരിയില്‍ നില്‍ക്കാന്‍ സാധിക്കണമെന്നുമായിരുന്നു സെവാഗിന്റെ പ്രസ്‌താവന.
ഇതോടെയാണ്
സോഷ്യല്‍ മീഡിയ താരത്തിനെതിരെ ആഞ്ഞടിച്ച് രംഗത്ത് എത്തിയത്.

എടിഎമ്മിന് മുന്നില്‍ മണിക്കൂറുകളോളം വരിനിന്നാല്‍ മാത്രമേ സാധാരണക്കാരന്റെ പ്രയാസം അറിയൂ എന്നാണ് വിമര്‍ശനങ്ങള്‍. വരിയില്‍ നില്‍ക്കുന്ന തങ്ങള്‍ക്ക് എസിയില്‍ ഇരിക്കുന്ന നിങ്ങള്‍ അല്‍പ്പം സമാധാനം നല്‍കണമെന്നാണ് ഒരു യൂസറുടെ പ്രതികരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :