മോര്‍ഗനെ അടിച്ചുപരത്തി സെവാഗ് മുന്നേറുന്നു; വീരു ട്വന്റി-20 മൂഡില്‍

സെവാഗിന്റെ മുന്നില്‍ മോര്‍ഗന്‍ ഒന്നുമല്ല; ഇംഗ്ലീഷ് താരത്തെ നിലംപരിശാക്കി വീരു

 Piers Morgan , virender sehwag , Twitter , team india , rio ,  rio olympics , pv sindhu , sakshi malik , kohli , dhoni , വീരേന്ദ്രര്‍ സെവാഗ് , പിയേഴ്‌സ് മോര്‍ഗന്‍ , ഒളിമ്പിക്‌സ് , റിയോ , പിവി സിന്ധു , സാക്ഷി മാലിക്ക് , ദീപ കര്‍മാര്‍ക്കര്‍ , ധോണി , കോഹ്‌ലി , ട്വിറ്റര്‍ , ക്രിക്കറ്റ് , പന്തയം
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 1 സെപ്‌റ്റംബര്‍ 2016 (15:18 IST)
ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗനും മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദ്രര്‍ സെവാഗും തമ്മിലുള്ള വെല്ലുവിളി തുടരുന്നു.

ഇന്ത്യ ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടുന്നതിന് മുമ്പ് ഇംഗ്ലണ്ട് ലോകകപ്പ് കിരീടം നേടുമെന്നും ഇക്കാര്യത്തില്‍ സെവാഗുമായി പന്തയത്തിന് തയാറാണെന്നും. പന്തയം തോറ്റാല്‍ പത്തു ലക്ഷം രൂപ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഉപയോഗിക്കും എന്നുമാണ് മോര്‍ഗന്‍ ട്വിറ്ററിലൂടെ കഴിഞ്ഞ ദിവസം പറഞ്ഞത്.

ഇതിനു മറുപടിയുമായിട്ടാണ് സെവാഗ് രംഗത്തെത്തിയത്. ചിലരുടെ സമയം വളരെ മോശമാണ്, അപേക്ഷിച്ചുകൊണ്ടേയിരിക്കും പക്ഷെ മറുപടി കിട്ടില്ല... ഹഹഹ എന്നായിരുന്നു വീരുവിന്റെ മറുപടി. ഉടന്‍ തന്നെ വീരുവിന്റെ ഈ മറുപടി ചോദ്യം ചെയ്ത് മോര്‍ഗന്‍ രംഗത്തെത്തി. എന്താ വെല്ലുവിളിയേറ്റെടുക്കുന്നില്ലെ ഇതിഹാസമേ എന്നാണ് സെവാഗിനോട് മോര്‍ഗന്റെ ചോദ്യം. - ഇതോടെയാണ് ഇരുവരും തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ വീണ്ടും ചൂടുപിടിച്ചിരിക്കുന്നത്.

റിയോ ഒളിമ്പിക്‍സില്‍ രണ്ടു മെഡല്‍ നേടിയ ഇന്ത്യ അമിതമായ ആഹ്ലാദപ്രകടനം നടത്തുന്നുവെന്നായിരുന്നു മോര്‍ഗന്‍ നേരത്തെ പറഞ്ഞത്. ഇതിന് മറുപടിയുമായി സെവാഗ് രംഗത്തെത്തിയതോടെയാണ് വാദപ്രതിവാദങ്ങള്‍ ശക്തമായത്.

ക്രിക്കറ്റ് കണ്ടുപിടിച്ച ഇംഗ്ലണ്ട് ഒരു ലോകകപ്പ് നേടിയിട്ടില്ല, എന്നിട്ടും ടീമിനെ വീണ്ടും ലോകകപ്പിന് അയക്കുകയാണെന്നുമാണ് മോര്‍ഗന് സെവാഗ് നല്‍കിയ മറുപടി. ഇതിനു മറുപടിയുമായിട്ടാണ് ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ രംഗത്തെത്തിയത്.

പാകിസ്ഥാനെതിരെ ഇംഗ്ലണ്ട് നേടിയ റെക്കോര്‍ഡ് സ്‌കോറായ 444 റണ്‍സിന്റെ ചുവട് പിടിച്ചാണ് ഇത്തവണ മോര്‍ഗന്റെ കടന്ന് വരവ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :