പരമ്പരയ്‌ക്കായി ഇന്ത്യ ഇനിയും കാത്തിരിക്കണം; ദ​ക്ഷി​ണാ​ഫ്രി​ക്കയ്‌ക്ക് അഞ്ചുവി​ക്ക​റ്റി​ന് ജ​യം

ജൊ​ഹ​ന്നാ​സ്ബ​ർ​ഗ്, ഞായര്‍, 11 ഫെബ്രുവരി 2018 (10:37 IST)

 India south africa odi , India , south africa , Virat kohli , team india , എ​യ്ഡൻ മാർ​ക്രം , ഡി​വി​ല്ലി​യേ​ഴ്സ് , ദ​ക്ഷി​ണാ​ഫ്രി​ക്ക , ശിഖർ ധവാന്‍ , വിരാട് കോഹ്‍ലി

ഇ​ന്ത്യ​ക്കെ​തി​രായ നാ​ലാം ഏ​ക​ദി​ന​ത്തിൽ ദ​ക്ഷി​ണാ​ഫ്രി​ക്കയ്‌ക്ക് അഞ്ചുവി​ക്ക​റ്റി​ന് ജ​യം. മ​ഴ നി​യ​മ​പ്ര​കാ​രം 28 ഓ​വ​റി​ൽ 202 റ​ണ്‍​സ് നേടേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക 25.3 ഓ​വ​റി​ൽ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ലക്ഷ്യം കണ്ടു.
 
നാ​യ​കൻ എ​യ്ഡൻ മാർ​ക്രം​(22​), അംല (33​),​ ഡി​വി​ല്ലി​യേ​ഴ്സ് (26​), ​മി​ല്ലർ (39​),​ ക്ളാ​സൻ (43*) എ​ന്നി​വ​രു​ടെ പോ​രാ​ട്ട​മാ​ണ് ആ​തി​ഥേ​യർ​ക്ക് പ​ര​മ്പ​ര​യി​ലെ ആ​ദ്യ ജ​യം നൽ​കി​യ​ത്.​

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 289 റണ്‍സാണ് എടുത്തു. ഓപ്പണർ ശിഖർ ധവാന്‍റെ സെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യ മികച്ച ടോട്ടൽ പടുത്തുയർത്തിയത്. 105 പന്തുകൾ നേരിട്ട് 109 റൺസെടുത്താണ് ധവാൻ പുറത്താകുന്നത്.

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റു നഷ്ടത്തിൽ‌ 289 റൺസാണ് നേടിയത്. ഓപ്പണർ ശിഖർ ധവാന്റെ (105 പന്തില്‍ 109)  സെഞ്ചുറി മികവിലാണ് മികച്ച സ്കോറിലേക്ക് ഇന്ത്യയെത്തിയത്.

രോഹിത് ശർമ (19 പന്തിൽ 5), വിരാട് കോഹ്‍ലി (83 പന്തിൽ 75), അജിങ്ക്യ രഹാനെ (15 പന്തിൽ എട്ട്), ശ്രേയസ് അയ്യർ (21 പന്തിൽ 18), ഹാർദിക് പാണ്ഡ്യ (13 പന്തിൽ ഒൻപത്),ഭുവനേശ്വർ കുമാർ (ഏഴു പന്തിൽ അഞ്ച്) എന്നിവരാണ് ധവാനു പുറമെ പുറത്തായ ഇന്ത്യൻ താരങ്ങള്‍. എംഎസ്. ധോണി(43 പന്തിൽ 42), കുൽദീപ് യാദവ് എന്നിവര്‍ പുറത്താകാതെനിന്നു.

അ​ഞ്ചാം ഏ​ക​ദി​നം ചൊ​വ്വാ​ഴ്ച ന​ട​ക്കും. ആ​റു മ​ത്സര പ​ര​മ്പ​ര​യിൽ ഇ​ന്ത്യ 3​-1 ന് മു​ന്നി​ലാ​ണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യയെ ഒഴിവാക്കാന്‍ ഐസിസി - താല്‍പ്പര്യം പ്രകടിപ്പിച്ച് മറ്റൊരു രാജ്യം രംഗത്ത്

കേന്ദ്ര സര്‍ക്കാര്‍ നികുതി ഇളവ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് 2021 ചാമ്പ്യന്‍സ് ...

news

മുൻഗാമിക‌ൾ തോറ്റുമടങ്ങിയ മണ്ണിൽ ചരിത്രനേട്ടം സ്വന്തമാക്കാൻ കോഹ്ലി!

ഇന്ത്യ – ദക്ഷിണാഫ്രിക്ക നാലാം ഏകദിനം ഇന്ന് നടക്കും. മുൻഗാമികൾ തോറ്റു മടങ്ങിയ മണ്ണിൽ ...

news

കോഹ്‌ലി ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍: മിയാൻദാദ്

നിലവിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് ...

news

ദക്ഷിണാഫ്രിക്കയെ തറ പറ്റിച്ച് ഇന്ത്യൻ പെൺപുലികൾ, മിന്നും താരമായി സ്മൃതി മന്ദാന

ഐസിസി വുമൺ ചാമ്പ്യൻഷിപ്പ് ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ...

Widgets Magazine