മസില്‍ പോരെന്ന് പരാതിയോ? നിങ്ങളെ കോഹ്‌ലി മസില്‍മാനാക്കും

 വിരാട് കോഹ്‌ലി , ജിം പ്രോജക്‌ട് , ജിംനേഷ്യം , ഇന്ത്യന്‍ ക്രിക്കറ്റ് ടീം
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 21 ഏപ്രില്‍ 2015 (11:55 IST)
ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരം വിരാട് കോഹ്‌ലി പുതിയ സംരംഭത്തിലേക്ക്‌ തിരിയുന്നു. ശരീര സൌന്ദര്യത്തില്‍ അതീവ ശ്രദ്ധ കാണിക്കുന്ന താരം 190 കോടി രൂപ മുടക്കി ജിംനേഷ്യന്‍ ശൃംഖല തുടങ്ങാനുള്ള ഒരുക്കത്തിലാണിപ്പോള്‍.
'ചെയ്‌സല്‍' എന്നാണ്‌ ജിം ശൃംഖലയ്‌ക്ക് പേര്‌ തീരുമാനിച്ചിരിക്കുന്നത്‌. 3 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ വിവധ നഗരങ്ങളില്‍ ജിം പ്രോജക്‌ട് വ്യാപിപ്പിക്കാനുള്ള തിരക്കിലാണ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ഉപനായകന്‍.

ബംഗളൂരുവില്‍ ഈ വര്‍ഷം തന്നെ ജിം ആരംഭിക്കാനാണ് പദ്ധതി. വിവിധ പ്രായത്തിലുള്ള വ്യക്‌തികള്‍ക്ക്‌ സമഗ്രമായ ആരോഗ്യ പാക്കേജുകളായിരിക്കും ഈ ജിമ്മുകളില്‍ ഒരുങ്ങുക. ജിംനേഷ്യന്‍ ശൃംഖലയ്ക്ക് പുറമെ സ്‌പോര്‍ട്‌സ്, എന്റര്‍ടൈന്‍മെന്റ്‌ എന്നീ മേഖലകളിലേക്കും കോഹ്‌ലി കടക്കുകയാണ്.

കോഹ്‌ലിയുടെ പേരില്‍ ചെയ്‌സല്‍ ഫിറ്റ്‌നസ്‌, ചെയ്‌സല്‍ സ്‌പോര്‍ട്‌സ് ആന്റ്‌ എന്റര്‍ടൈന്‍മെന്റ്‌ എന്നീ കമ്പനികളുടെ രജിസ്‌ട്രേഷന്‍ നടന്നു കഴിഞ്ഞു. ജിം അനുബന്ധ ഉപകരണങ്ങളും വസ്‌ത്രങ്ങളും പുറത്തിക്കാന്‍ കമ്പനിക്ക്‌ പദ്ധതിയിടുന്നതായി കോഹ്ലിയുടെ ബിസിനസ്‌ പങ്കാളി സത്യ സിന്‍ഹ വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :