മേലാല്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുത്; കോഹ്‌ലിയോട് ബിസിസിഐ

പെര്‍ത്ത്| vishnu| Last Modified വ്യാഴം, 5 മാര്‍ച്ച് 2015 (18:54 IST)
പരിശീലന ഗ്രൌണ്ടില്‍ വച്ച് ഇന്ത്യയില്‍ നിന്നുള്ള പത്രപ്രവര്‍ത്തകനെ പ്രകോപനമില്ലാതെ അസഭ്യം പറഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ബിസിസിഐയുടെ താക്കീത്. ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രത്തിന്റെ ലേഖകന്‍ ജസ്വിന്ദര്‍ സിദ്ദുവിനൊട് മോശമായി പെരുമാറിയതിനാണ് കോഹ്‌ലിക്ക് ബിസിസി‌ഐ താക്കീത് നല്‍കിയിരിക്കുന്നത്. കോഹ്‌ലിയുടെ പെരുമാറ്റത്തിനെതിരെ മുന്‍ താരങ്ങളും വിമര്‍ശകരും രഗത്ത് വന്നതോടെയാണ് ബിസി‌സിഐ താക്കിതുമായി രംഗത്തെത്തിയത്.

ക്രിക്കറ്റില്‍ മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമുള്ള പങ്ക് മനസിലാക്കണം. മേലില്‍ ഇത്തരം പെരുമാറ്റം ആവര്‍ത്തിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ടീം അംഗങ്ങള്‍ പെരുമാറ്റത്തില്‍ മാന്യത സൂക്ഷിക്കാന്‍ ടീം മാനേജ്മെന്റും ശ്രദ്ധിക്കണമെന്നും ബിസിസിഐ നിര്‍ദേശിച്ചു.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇംഗണ്ട് പര്യടനത്തിനിടെ തന്നോടൊപ്പം കാമുകിയും ബോളിവുഡ് താരവുമായ അനുഷ്ക ശര്‍മ താമസിച്ചതു സംബന്ധിച്ചു വാര്‍ത്തയെഴുതിയ റിപ്പോര്‍ട്ടറാണെന്ന് തെറ്റിദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രത്തിന്റെ ലേഖകന്‍ ജസ്വിന്ദര്‍ സിദ്ദുവിനോടാണ് കോഹ്ലി അസഭ്യവര്‍ഷം നടത്തിയത്.
ഇതേത്തുടര്‍ന്ന് ജസ്വിന്ദര്‍ സിദ്ദു ഐസിസി, പത്രത്തിന്റെ സ്പോര്‍ട്സ് എഡിറ്റര്‍, ബിസിസിഐ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :