കോഹ്‌ലി ഒന്നുമല്ല; ഡിവില്ലിയേഴ്‌സ് നമ്പര്‍വണ്‍

 എബി ഡിവില്ലിയേഴ്‌സ് , വിരാട് കോഹ്‌ലി , ഏകദിന റാങ്കിംഗ്
ദുബായ്| jibin| Last Modified തിങ്കള്‍, 2 മാര്‍ച്ച് 2015 (15:49 IST)
ഏറ്റവും പുതിയ ഏകദിന റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡിവില്ലിയേഴ്സ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല രണ്ടാം സ്ഥാനത്തും, ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര മൂന്നാം സ്ഥാനത്തുമാണ്. ഇന്ത്യയുടെ വിരാട് കൊഹ്‌ലി നാലാമതാണ്.

ശിഖര്‍ ധവാന്‍ ഏഴാം സ്ഥാനത്തും ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി പത്താം സ്ഥാനത്തുമാണ്. 898 റേറ്റിംഗ് പോയന്റുള്ള ഡിവില്ലിയേഴ്‌സിന് രണ്ട് റേറ്റിംഗ് പോയന്റുകള്‍ കൂടി നേടിയാല്‍ റാങ്കിംഗ് നിലവില്‍ വന്നശേഷം അദ്യമായി 900 റേറ്റിംഗ് പോയന്റു നേടുന്ന ആദ്യ കളിക്കാരനെന്ന ബഹുമതി സ്വന്തമാക്കാന്‍ കഴിയും.

ബോളര്‍മാരുടെ പട്ടികയില്‍ വെസ്‌റ്റ് ഇന്‍ഡീസിന്റെ സുനില്‍ നരെയ്‌ന്‍ ഒന്നാമതും ദക്ഷിണാഫ്രിക്കയുടെ ഡെയ്‌ല്‍ സ്റ്റെയിന്‍ രണ്ടാം സ്ഥാനത്തും ഇമ്രാന്‍ താഹിര്‍ മൂന്നാം സ്ഥാനത്തുമാണ്. ടീം റാങ്കിംഗില്‍ ഇന്ത്യ ഓസ്ട്രേലിയക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :