ധോണിയാണ് ചതിച്ചത്, അല്ലെങ്കില്‍ ഇക്കാര്യം കൂടുതല്‍ പേര്‍ അറിയില്ലായിരുന്നു’: വെളിപ്പെടുത്തലുമായി കോഹ്‌ലി

ന്യൂഡല്‍ഹി, വ്യാഴം, 5 ഒക്‌ടോബര്‍ 2017 (20:07 IST)

   cheeku , ms dhoni , Virat kohli , team india , cricket , Anushka sharama , ചീക്കു , മഹേന്ദ്ര സിംഗ് ധോണി , വിരാട് കോഹ്‌ലി , അനുഷ്‌ക ശര്‍മ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയെ ‘ചീക്കു’ ഏറെ അടുപ്പമുള്ള സഹതാരങ്ങള്‍ വിളിക്കുന്നത്. മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയാണ് വിരാടിനെ ഇരട്ടപ്പേര് വിളിക്കുന്നതില്‍ മടികാണിക്കാത്ത ഏക വ്യക്തി.

എന്നാല്‍, ഇന്ത്യന്‍ ക്യാപ്‌റ്റനെ എന്തുകൊണ്ടാണ് ചീക്കു എന്ന് വിളിക്കുന്നത് കോഹ്‌ലിയുടെയും ധോണിയുടെയും ആരാധകര്‍ ഒരുപോലെ ചോദിച്ചിരുന്നു. ഈ ചോദ്യത്തിനുള്ള ഉത്തരം കോഹ്‌ലി തന്നെ നല്‍കിയിരിക്കുകയാണ്.

ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ഖാനുമായി നടത്തിയ ടിവി പരിപാടിക്കിടെയാണ് കോഹ്‌ലി ചീക്കുവെന്ന ഇരട്ടപ്പേരിന് പിന്നിലുള്ള കഥ തുറന്നുപറഞ്ഞത്.

“ അണ്ടര്‍ 17 ടീമില്‍ കളിക്കുന്ന സമയത്ത് പ്രത്യേക രീതിയില്‍ താന്‍ മുടി വെട്ടി. പുതിയ ഹെയര്‍ സ്‌റ്റൈല്‍ വന്നതോടെ തന്റെ ചെവി വലുതായതു പോലെ തോന്നി. മുയലിന്റെ ചെവിയോട് സാദൃശ്യപ്പെടുത്തി കളിയാക്കികൊണ്ട് ചില താരങ്ങള്‍ രംഗത്തെത്തുകയും ചീക്കു എന്ന് വിളിക്കാന്‍ തുടങ്ങുകയുമായിരുന്നു ”- എന്നും കോഹ്‌ലി പറയുന്നു.

ചീക്കു എന്ന പേര് ടീമില്‍ ഉള്ളവര്‍ക്കൊഴിച്ച് കൂടുതല്‍ പേര്‍ക്ക് അറിയില്ലായിരുന്നു. എന്നാല്‍ ധോണി ഭായ് സ്റ്റംമ്പിന് പിറകില്‍ന്നും ഈ പേര് വിളിച്ചതോടെയാണ് ലോകം മുഴുവന്‍ തന്റെ ഇരട്ടപ്പേര് അറിഞ്ഞതെന്നും കോഹ്‌ലി പറഞ്ഞു.

കാമുകി അനുഷ്‌ക ശര്‍മയുമായി നല്ല ബന്ധമാണുള്ളത്. വൈകിയെത്തുന്ന സ്വഭാവമാണ് അനുഷ്‌കയുടേത്. ഇക്കാര്യത്തില്‍ തനിക്ക് എതിര്‍പ്പുണ്ടെങ്കിലും കഴിഞ്ഞ നാല് വര്‍ഷമായി ഒരു വ്യക്തി എന്ന നിലയില്‍ അവര്‍ തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

സച്ചിനോളം വരുമോ നെഹ്‌റ ?; വിവാദങ്ങള്‍ക്ക് മറുപടിയുമായി സെവാഗ് രംഗത്ത്

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയ്‌ക്കുള്ള ടീമില്‍ 38 കാരനായ പേസര്‍ ആശിഷ് നെഹ്‌റയെ ...

news

'നന്നായി കളിച്ചാല്‍ വാര്‍ത്തയാകും; കളിച്ചില്ലെങ്കിലോ അത് വലിയ വാര്‍ത്തയും'; വൈറലായി ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ വാക്കുകള്‍

ക്രിക്കറ്റ് ലോകത്തെ ഒരു അത്ഭുതമാണ് ഇന്ത്യന്‍ താരം ആശിഷ് നെഹ്‌റ. തന്നോടൊപ്പം കളിച്ചിരുന്ന ...

news

ടീം ഇന്ത്യയേയും വിരാട് കോഹ്ലിയേയും ഓസീസ് താരങ്ങള്‍ ഭയക്കുന്നു; വെളിപ്പെടുത്തലുമായി ഓസീസ് കോച്ച്

ഓസ്ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പര സ്വന്തമാക്കി ട്വിന്റ20 പരമ്പരയ്‌ക്കൊരുങ്ങുന്ന ...

news

കൂടെയുള്ള പെണ്‍കുട്ടി കാമുകി ? വിവാഹം ഉടന്‍ ?; ആരാധകര്‍ക്ക് മറുപടിയുമായി പാണ്ഡ്യ

നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ഹീറോയാണ് ഹര്‍ദിക് പാണ്ഡ്യ. ...