ലങ്കയ്‌ക്കെതിരെ ലക്ഷ്യം ലോകറെക്കോർഡ്; കോഹ്‌ലി മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി

ലങ്കയ്‌ക്കെതിരെ ലക്ഷ്യം ലോകറെക്കോർഡ്; കോഹ്‌ലി മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി

 Virat kohli , team idnia , Sree lanka , kohli , sachin , സച്ചിൻ തെൻഡുൽക്കർ , വീരേന്ദർ സേവാഗ് , വിരാട് കോഹ്‌ലി , മുരളി വിജയ് , ഗാവസ്കർ
ന്യൂഡൽഹി| jibin| Last Modified ശനി, 2 ഡിസം‌ബര്‍ 2017 (14:40 IST)
ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ ടീം അതിശക്തമായ നിലയില്‍. ടോസ് ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ചായയ്‌ക്ക് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 245 റണ്‍സ് എന്ന നിലയിലാണ്. നായകന്‍ വിരാട് കോഹ്‌ലിയും (94*) മുരളി വിജയുമാണ് (101*) ക്രീസില്‍.

ഏകദിന ശൈലിയില്‍ ബാറ്റ് വീശുന്ന വിരാട് കോഹ്‌ലി മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി. ടെസ്‌റ്റില്‍ 5,000 റൺസ് പിന്നിട്ട അദ്ദേഹം അതിവേഗം 5,000 റൺസ് സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങളിൽ നാലാം സ്ഥാനവും സ്വന്തമാക്കി. (95), വീരേന്ദർ സെവാഗ് (99), (103) എന്നിവരാണ് ഇക്കാര്യത്തിൽ കോഹ്‍ലിക്കു മുന്നിൽ. 105 ഇന്നിംഗ്‌സുകളില്‍ നിന്നാണ് കോഹ്‌ലി 5,000 റണ്‍സ് സ്വന്തമാക്കിയത്.

ലങ്കയ്‌ക്കെതിരെ മൂന്നാം ടെസ്‌റ്റിന് ഇറങ്ങിയ കോഹ്‌ലിയുടെയും സംഘത്തിന്റെയും ലക്ഷ്യം ഒമ്പത് ടെസ്റ്റ് പരമ്പര വിജയങ്ങളെന്ന ലോകറെക്കോർഡാണ്. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയുമാണ് ഈ നേട്ടത്തിലെത്തിയ മറ്റ് ടീമുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :