റെയ്‌നയുടെ പ്രസ്‌താവന പുലിവാലാകുന്നു; ചുട്ട മറുപടിയുമായി ധോണി

മുംബൈ, ബുധന്‍, 29 നവം‌ബര്‍ 2017 (18:00 IST)

 MS Dhoni , suresh raina , team india , cricket , Virat kohli , dhoni , സുരേഷ് റെയ്‌ന , മഹേന്ദ്ര സിംഗ് ധോണി , ധോണി

ചില സന്ദര്‍ഭങ്ങളില്‍ കൂള്‍ എന്ന ഓമനപ്പേരിലറിയപ്പെടുന്ന മഹേന്ദ്ര സിംഗ് ധോണി ചൂടാകാറുണ്ടെന്ന സുരേഷ് റെയ്‌നയുടെ പ്രസ്‌താവനയ്‌ക്ക് മറുപടിയുമായി ധോണി രംഗത്ത്.

“ഡ്രസിംഗ് റൂമിലെ ഓരോ നിമിഷവും ആസ്വദിക്കാറുണ്ടെങ്കിലും ചില സാഹചര്യങ്ങളില്‍ പെരുമാറ്റത്തില്‍ മാറ്റമുണ്ടാകും. എല്ലാ കാര്യങ്ങളിലും ശാന്തമായി പെരുമാറുന്നതാണ് തന്റെ രീതി. കൂള്‍ ആയി പെരുമാറുന്ന വ്യക്തിയാണെങ്കിലും ഗ്രൌണ്ടിലായിരിക്കുമ്പോള്‍ തന്റെ പെരുമാറ്റം വ്യത്യസ്ഥമായിരിക്കും. അപ്പോള്‍ തമാശ ആസ്വദിക്കാനുള്ള അവസ്ഥയായിരിക്കില്ല”- എന്നും ധോണി വ്യക്തമാക്കി.

ഒരു സ്വകാര്യ ചാനല്‍ പരിപാടിയിലാണ് ധോണി ചൂടന്‍ സ്വഭാവക്കാരനാണെന്ന് റെയ്‌ന പറഞ്ഞത്. പല സമയത്തും മഹി ദേഷ്യപ്പെടാറുണ്ടെങ്കിലും നിങ്ങള്‍ക്കത് കാണാന്‍ സാധിക്കില്ല. ടിവിയിൽ പരസ്യം വരുമ്പോഴായിരിക്കും ധോണി ചൂടാകുന്നത്. അദ്ദേഹത്തിന്റെ കണ്ണുകൾ ഏപ്പോഴും ഒരു പോലെയായിരിക്കുമെന്നുമാണ് റെയ്‌ന പറഞ്ഞത്.

റെയ്‌നയുടെ വാക്കുകള്‍ വൈറലായതോടെയാണ് മറുപടിയുമായി ധോണി രംഗത്തുവന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

മൂന്നാം ടെസ്റ്റിനൊരുങ്ങുന്ന ശ്രീലങ്കന്‍ ടീമിന് കനത്ത തിരിച്ചടി

ഡിസംബർ രണ്ടിനാണ് പരമ്പരയിലെ അവസാന ടെസ്റ്റ് തുടങ്ങുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ...

news

കോഹ്‌ലി എല്ലാവരെയും ഞെട്ടിച്ചു, അനുഷ്‌ക മടിയില്ലാതെ കൂടെ കൂടി - വീഡിയോ വൈറലാകുന്നു

ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വീരേന്ദ്രര്‍ സെവാഗ്, ...

news

ആവശ്യം നിസാരമല്ല, അംഗീകരിച്ചില്ലെങ്കില്‍ കരാര്‍ പുതുക്കില്ല ?; നീക്കം ശക്തമാക്കി കോഹ്‌ലിയും ധോണിയും

ആസൂത്രണത്തിലെ പോരായ്മ കളിക്കാരുടെ പ്രകടനത്തെ ബാധിച്ചു തുടങ്ങിയെന്ന് കോഹ്‌ലി പരസ്യമായി ...

news

രഞ്ജി ട്രോഫി ക്രിക്കറ്റ്: ചരിത്രം രചിച്ച് കേരളം ക്വാര്‍ട്ടറില്‍, ഹരിയാനയെ തകര്‍ത്തത് ഇന്നിംഗ്സിനും 8 റൺസിനും

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ചരിത്രമെഴുതി കേരളം. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഹരിയാനയെ ...

Widgets Magazine