Virat Kohli: സച്ചിന്റെ റെക്കോര്‍ഡിന് മാത്രമല്ല, സഹീര്‍ ഖാന്റെ റെക്കോര്‍ഡിനും കോലി ഭീഷണി!

Virat Kohli - India
Virat Kohli - India
അഭിറാം മനോഹർ| Last Modified വ്യാഴം, 17 ഒക്‌ടോബര്‍ 2024 (14:24 IST)

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ റണ്‍സൊന്നുമെടുക്കാതെ മടങ്ങിയതൊടെ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലിയ്ക്ക് നാാണക്കേടിന്റെ റെക്കോര്‍ഡ്. മത്സരത്തില്‍ വില്യം ഓറൗര്‍ക്കെയുടെ പന്തില്‍ ലെഗ് ഗള്ളിയില്‍ ഗ്ലെന്‍ ഫിലിപ്‌സിന് ക്യാച്ച് നല്‍കിയാണ് കോലി പുറത്തായത്. നിലവില്‍ സജീവക്രിക്കറ്റിലുള്ള താരങ്ങളില്‍ ഏറ്റവും കൂടുതല്‍ സംപൂജ്യനായ താരമെന്ന റെക്കോര്‍ഡ് ഇതോടെ കോലി സ്വന്തമാക്കി.

ഇത് 38മത്തെ തവണയാണ് കോലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ പൂജ്യത്തിന് പുറത്തായത്. സജീവക്രിക്കറ്റര്‍മാരില്‍ ഇന്ത്യന്‍ താരം രോഹിത് ശര്‍മ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുണ്ട്. 33 തവണയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഡക്കായി മടങ്ങിയിട്ടുള്ളത്. അതേസമയം ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ താരങ്ങളില്‍ കോലി മൂന്നാം സ്ഥാനത്താണ്. 43 തവണ പൂജ്യത്തിന് പുറത്തായിട്ടുള്ള പേസര്‍ സഹീര്‍ ഖാനാണ് ലിസ്റ്റില്‍ ഒന്നാമത്. 40 തവണ പൂജ്യനായി മടങ്ങിയ പേസര്‍ ഇഷാന്ത് ശര്‍മയാണ് രണ്ടാം സ്ഥാനത്തുള്ളത്. ഹര്‍ഭജന്‍ സിംഗ്(37), അനില്‍ കുംബ്ലെ(35) എന്നിവരെല്ലാം ഇക്കാര്യത്തില്‍ കോലിയ്ക്ക് പിന്നിലാണ്.


അതേസമയം ഏറ്റവും തവണ പൂജ്യത്തിന് പുറത്തായ ക്രിക്കറ്റ് താരമെന്ന റെക്കോര്‍ഡ് ശ്രീലങ്കന്‍ താരമായ സനത് ജയസൂര്യയുടെ പേരിലാണ്. 50 തവണയാണ് താരം പൂജ്യത്തിന് പുറത്തായിട്ടുള്ളത്. മഹേല ജയവര്‍ധനെ(44), ക്രിസ് ഗെയ്ല്‍(43), യൂനിസ് ഖാന്‍(42), റിക്കി പോണ്ടിംഗ്(39) എന്നിവരും കോലിയ്ക്ക് മുന്നിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :