ന്യൂഡല്‍ഹി|
jibin|
Last Modified തിങ്കള്‍, 30 മാര്‍ച്ച് 2015 (17:35 IST)
ഓസ്ട്രേലിയക്കെതിരായ സെമിയില്‍ ഇന്ത്യന്‍ ടീം പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിരാട് കോഹ്ലിക്കും ബോളിവുഡ് നടി അനുഷ്ക ശര്‍മയ്ക്കും എതിരെ സോഷ്യല്‍ മീഡിയയില്‍ ആക്ഷേപം ഉയരുന്നതിനെ വിമര്‍ശിച്ചു കൊണ്ട് 2011 ലോകകപ്പിലെ താരമായ യുവരാജ് സിംഗ് രംഗത്ത്. കോഹ്ലിയുടെയും അനുഷ്കയുടെയും സ്വകാര്യജീവിതത്തെ ആരാധകര്‍ മാനിക്കണം. തോല്‍വിയിലും പരാജയത്തിലും ടീമിനൊപ്പം നില്ക്കുന്ന ആരാധകര്‍ സംയമനം പാലിക്കണമെന്നും യുവി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
ഓസ്ട്രേലിയന്‍ പര്യടനത്തില്‍ അഞ്ചു സെഞ്ചുറികള്‍ നേടിയ കോഹ്ലിയെ ലോകകപ്പ് സെമിയിലെ പ്രകടനം കൊണ്ട് വിമര്‍ശിക്കരുത്. ഭാവിയില്‍ കോഹ്ലി
മികച്ച പ്രകടനം അദ്ദേഹം കാഴ്ചവെക്കും. അദ്ദേഹത്തിന് കൂടുതല്‍ പിന്തുണയും ബഹുമാനവും നല്‍കണമെന്നും യുവരാജ് പറഞ്ഞു.
ഓസ്ട്രേലിയക്കെതിരായ സെമിയില്‍ കോഹ്ലി ഒരു റണ്‍സെടുത്ത് പുറത്തായിരുന്നു. മത്സരത്തില്‍ ഇന്ത്യ തോറ്റതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് യുവരാജ് തന്റെ പ്രിയ സുഹൃത്തിനെ പിന്തുണച്ച് രംഗത്തെത്തിയത്.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.