അഞ്ചു ഭൂഖണ്ഡങ്ങളിലും കപ്പുയര്‍ത്തിയത് മഞ്ഞപ്പട മാത്രം

ലോകകപ്പ് ക്രിക്കറ്റ് , ഓസ്ട്രേലിയ , ക്രിക്കറ്റ്
മെല്‍ബണ്‍| jibin| Last Modified ഞായര്‍, 29 മാര്‍ച്ച് 2015 (17:03 IST)
2015 ലോകകപ്പ് സ്വന്തമാക്കിയ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം നിലവില്‍ ക്രിക്കറ്റ് കമ്പമുള്ള അഞ്ചു ഭൂഖണ്ഡങ്ങളില്‍ കിരീടം നേടുന്ന ആദ്യ ടീമായി മാറി. ലോക ക്രിക്കറ്റില്‍ നിന്ന് തങ്ങള്‍ ഒട്ടും പിന്നോട്ട് പോയിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു അവരുടെ ജയല്‍ങ്ങള്‍.

ഇന്ത്യയും പാക്കിസ്ഥാനും(ഏഷ്യ) സംയുക്തമായി ലോകകപ്പ് മത്സരം നടത്തിയ 1987ല്‍ അലന്‍ ബോര്‍ഡറിന്റെ നേതൃത്വത്തില്‍ കിരീടം സ്വന്തമാക്കി. ഇംഗ്ലണ്ടില്‍ നടന്ന (യൂറോപ്പ് 1999) ലോകകപ്പ് പോരാട്ടത്തിലും, 2003ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ക്രിക്കറ്റ് മാമാങ്കത്തിലും ലോകകപ്പ് കംഗാരുക്കള്‍ സ്വന്തമാക്കി. 2007ല്‍ വെസ്റ്റ് ഇന്‍ഡീസ്(വടക്കേ അമേരിക്ക) ആതിഥേയത്വം വഹിച്ച ടൂര്‍ണമെന്റിലായിരുന്നു പോണ്ടിങ്ങിന്റെ കീഴില്‍ ഓസീസിന്റെ നാലാം കിരീട നേട്ട കൈവരിച്ചപ്പോള്‍ 20105 ലോകകപ്പ് സ്വന്തമാക്കി അഞ്ചു ഭൂഖണ്ഡങ്ങളില്‍ കിരീടം നേടുന്ന ആദ്യ ടീമായി മാറിയിരിക്കുകയാണ് ഓസീസ് ടീം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :