എന്റെ എല്ലാ നേട്ടങ്ങള്‍ക്ക് പിന്നിലും അവന്‍ മാത്രമായിരുന്നു !; മിതാലി രാജ് തുറന്ന് പറയുന്നു

വെള്ളി, 1 ഡിസം‌ബര്‍ 2017 (11:48 IST)

Mithali Raj ,  Virat  Kohli , Cricket , മിതാലി രാജ് , വിരാട് കൊഹ്ലി , ക്രിക്കറ്റ്

ആരാണ് നിങ്ങളുടെ ഇഷ്ട പുരുഷ ക്രിക്കറ്റ് താരമെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഒരിക്കല്‍ പൊട്ടിത്തെറിച്ച വ്യക്തിയാണ് ഇന്ത്യയുടെ വനിത ക്യാപ്റ്റന്‍ മിതാലി രാജ്. മാത്രമല്ല, ഇഷ്ടപ്പെട്ട വനിതാ ക്രിക്കറ്റ് താരം ആരാണെന്ന് ഒരു പുരുഷ ക്രിക്കറ്റ് താരത്തോട് നിങ്ങള്‍ ചോദിക്കുമോ എന്ന മറുചോദ്യം മിതാലി ചോദിക്കുകയും ചെയ്തു. 
 
എന്നാല്‍ ഇപ്പോള്‍ ഇതാ തനിക്ക് പ്രചോദനം നല്‍കിയ പുരുഷ ക്രിക്കറ്റ് താരം ആരാണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മിതാലി. ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലിയാണ് മിതാലിയുടെ ആ ഇഷ്ടതാരം. വര്‍ഷം മുഴുവന്‍ ഫിറ്റായിരിക്കാനുള്ള വിരാടിന്റെ കഴിവ് അസാമാന്യമാണെന്നായിരുന്നു ലോകകപ്പിലെ നേട്ടത്തിന് മിതാലിയേയും ടീമിനേയും കഴിഞ്ഞ ദിവസം ആദരിച്ച ചടങ്ങില്‍ വെച്ച് മിതാലി പറഞ്ഞത്.
 
എന്നെ പ്രചോദിപ്പിച്ച ഒരുപാടു പേരുണ്ട്. പക്ഷെ വിരാട് കൊഹ്‌ലിയെ പോലൊയുള്ള ഒരാളില്ല. പ്രത്യേകിച്ചും ഫിറ്റ്‌നസിന്റെ കാര്യത്തില്‍. താരങ്ങളെ സംബന്ധിച്ചിടത്തോളം ഫിറ്റ്‌നസിനാണ് പ്രധാന്യം. കാലത്തിന് അനുസരിച്ച് ഫിറ്റ്‌നസ് പരിശീലനത്തില്‍ മാറ്റം വന്നതായും അതുകൊണ്ടാണ് 34 വയസായിട്ടും എനിക്ക് ഇന്നും കളിക്കാന്‍ സാധിക്കുന്നതെന്നും മിതാലി കൂട്ടിച്ചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ക്രിക്കറ്റ് ചരിത്രത്തിലെ അതിവേഗ ട്രിപ്പിള്‍ സെഞ്ച്വറിയുമായി ദക്ഷിണാഫ്രിക്കന്‍ താരം; അമ്പരന്ന് ക്രിക്കറ്റ് ലോകം !

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ട്രിപ്പിള്‍ സെഞ്ച്വറിയുമായി ദക്ഷിണാഫ്രിക്കന്‍ ...

news

‘ചേട്ടത്തി കൊള്ളാം’; നവവധു സാഗരികയ്‌ക്കൊപ്പം ചുവടുവെച്ച് നെഹ്‌റാജിയും യുവരാജും; വീഡിയോ കാണാം

മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ഖാനും ബോളിവുഡ് താരം സാഗരിക ഗാട്ട്‌ഖെയം തമ്മില്‍ വിവാഹിതരായ ...

news

സെല്‍‌ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനെ കൈയേറ്റം ചെയ്‌തു; ധവാന്‍ വിവാദത്തില്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം ശിഖര്‍ ധവാന്‍ മറ്റൊരു വിവാദത്തില്‍. ഡല്‍ഹിയില്‍ ഒരു പൊതു ...

news

കണക്കില്‍ കോഹ്‌ലി ഏറ്റവും പിന്നില്‍; ധോണിയുടെ പിന്തുണ സ്വന്തമാക്കി വിരാട് - ലക്ഷ്യം പെട്ടിയില്‍ വീഴുന്ന കോടികള്‍

ബിസിസിഐയുമായുള്ള താരങ്ങളുടെ കരാര്‍ സെപ്‌റ്റംബര്‍ 30ന്‌ അവസാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ...

Widgets Magazine