ക്രിക്കറ്റ് ചരിത്രത്തിലെ അതിവേഗ ട്രിപ്പിള്‍ സെഞ്ച്വറിയുമായി ദക്ഷിണാഫ്രിക്കന്‍ താരം; അമ്പരന്ന് ക്രിക്കറ്റ് ലോകം !

ഈസ്റ്റ് ലണ്ടന്‍, വെള്ളി, 1 ഡിസം‌ബര്‍ 2017 (10:50 IST)

South Africa , Cricket , Triple century , ട്രിപ്പിള്‍ സെഞ്ച്വറി , ദക്ഷിണാഫ്രിക്ക , ക്രിക്കറ്റ്

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ട്രിപ്പിള്‍ സെഞ്ച്വറിയുമായി ദക്ഷിണാഫ്രിക്കന്‍ താരം മാര്‍ക്കോ മാറെയ്‌സ്. സൗത്ത് ആഫ്രിക്കയിലെ ഈസ്റ്റ് ലണ്ടനില്‍വെച്ചു നടന്ന രണ്ടാം ടയര്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലായിരുന്നു അതിവേഗ ട്രിപ്പിള്‍ സെഞ്ച്വറിയുമായി 24 കാരനായ താരം ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചത്. 191 ബോളില്‍ നിന്നായിരുന്നു മാറെയ്‌സ് 300 റണ്‍സെടുത്തത്.
 
ഈസ്റ്റേണ്‍ പ്രൊവിന്‍സിനെതിരെ നടന്ന ത്രിദിന മത്സരത്തിലായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. 96 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായി മാറിയത്. 1921ല്‍ നോട്ടിങ്ഹാംഷെയറിനെതിരെ ഓസീസ് താരമായ ചാള്‍സ് മക്കാര്‍ട്ട്ണി നേടിയ 221 ബോളില്‍ 300 റണ്‍സ് എന്ന റെക്കോര്‍ഡാണ് മാറെയ്‌സ് മാറ്റിക്കുറിച്ചത്. 
 
മത്സരത്തിന്റെ 68ാം ബോളില്‍ സെഞ്ച്വറി നേടിയ താരം 130ാം ബോളിലായിരുന്നു ഡബില്‍ സെഞ്ച്വറി എന്ന നേട്ടം കൈവ്വരിച്ചത്. 35 ഫോറും 13 സിക്‌സുമുള്‍പ്പെടെയുള്ള താരത്തിന്റെ നോട്ട് ഔട്ട് പ്രകടനമാണ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്. 34 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച താരം 1773 റണ്‍സാണ് ഇതുവരെ നേടിയിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

‘ചേട്ടത്തി കൊള്ളാം’; നവവധു സാഗരികയ്‌ക്കൊപ്പം ചുവടുവെച്ച് നെഹ്‌റാജിയും യുവരാജും; വീഡിയോ കാണാം

മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ഖാനും ബോളിവുഡ് താരം സാഗരിക ഗാട്ട്‌ഖെയം തമ്മില്‍ വിവാഹിതരായ ...

news

സെല്‍‌ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനെ കൈയേറ്റം ചെയ്‌തു; ധവാന്‍ വിവാദത്തില്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം ശിഖര്‍ ധവാന്‍ മറ്റൊരു വിവാദത്തില്‍. ഡല്‍ഹിയില്‍ ഒരു പൊതു ...

news

കണക്കില്‍ കോഹ്‌ലി ഏറ്റവും പിന്നില്‍; ധോണിയുടെ പിന്തുണ സ്വന്തമാക്കി വിരാട് - ലക്ഷ്യം പെട്ടിയില്‍ വീഴുന്ന കോടികള്‍

ബിസിസിഐയുമായുള്ള താരങ്ങളുടെ കരാര്‍ സെപ്‌റ്റംബര്‍ 30ന്‌ അവസാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ...

news

പൊലീസ് നീക്കം ശക്തമാക്കി; ആഷസില്‍ ഇംഗ്ലണ്ടിന് മറ്റൊരു തിരിച്ചടി കൂടി

താരത്തിനെതിരെ പൊലീസ് ക്രിമിനല്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസിലേക്ക് കേസ് ഫയല്‍ ചെയ്‌തു. ...

Widgets Magazine