യുഎഇയുടെ പ്രതീക്ഷകള്‍ ഗാരി വില്‍‌സണ്‍ തല്ലിക്കെടുത്തി

 യുഎഇ അയര്‍ലന്‍ഡ് ലോകകപ്പ് ക്രിക്കറ്റ് , ഗാരി വില്‍‌സണ്‍
ബ്രിസ്ബെയ്ന്‍| jibin| Last Modified ബുധന്‍, 25 ഫെബ്രുവരി 2015 (17:17 IST)
ലോകകപ്പ് ക്രിക്കറ്റില്‍ യുഎഇക്കെതിരെ അയര്‍ലന്‍ഡിന് രണ്ടു വിക്കറ്റ് ജയം. യുഎഇ ഉയര്‍ത്തിയ 278 റണ്‍സ് പിന്തുടര്‍ന്ന അയര്‍ലന്‍ഡ് 49.2 ഓവറില്‍ 8 വിക്കറ്റ് നഷ്‌ടത്തില്‍ വിജയലക്ഷ്യം നേടുകയായിരുന്നു. ഗാരി വില്‍‌സണാണ് കളിയിലെ താരം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത യുഎഇ ഷെയ്മന്‍ അന്‍വറിന്റെ (106) സെഞ്ചുറിയുടെ കരുത്തില്‍ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സെടുക്കുകയായിരുന്നു. 83 പന്തില്‍ നിന്ന് പത്ത് ഫോറും ഒരു സിക്‍സറും നേടിയതായിരുന്നു അന്‍വറിന്റെ പ്രകടനം.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ അയര്‍ലന്‍ഡിന്റെ തുടക്കം മോശമായിരുന്നു. മൂന്ന് റണ്‍സ് നേടിയ പോള്‍ സ്‌റ്റിര്‍ലിംഗാണ് തുടക്കത്തില്‍ തന്നെ പുറത്തായത്. എന്നാല്‍ വില്ല്യം പോട്ടര്‍ ഫീല്‍ഡ് (37), എഡ് ജോയ്‌സ് (37), ആന്‍ഡി ബാല്‍ബിര്‍നി (30), ഗാരി വിത്സണ്‍ (80), കെവിന്‍ ഒബ്രയാന്‍ (50) എന്നിവര്‍ മികച്ച സ്കോറുകള്‍ കണ്ടെത്തിയതോടെ യുഎഇയ്യുടെ വിജയ പ്രതീക്ഷകള്‍ തകരുകയായിരുന്നു. നിയാല്‍ ഒബ്രയാന്‍ (17), ജോണ്‍ മൂണി (2),അലക്‍സ് കുസാക്ക് (5), ജോര്‍ജ് ഡോക്ക്റെല്‍ (7) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍.

യുഎഇ നിരയില്‍ ഓപ്പണര്‍ അംജദ് അലി (45)യും അംജദ് ജാവേദും (42) മികച്ച പ്രകടനം കാഴ്ചവച്ചു. ആന്ദ്രി ബെറഞ്ചര്‍ (13), മലയാളി താരം ക്രഷ്ണ ചന്ദ്രന്‍ (0), ഖുറം ഖാന്‍ (36),
സ്വപ്‌നില്‍ പാട്ടീല്‍ (2), രോഹന്‍ മുസ്‌തഫ (2), മുഹമ്മദ് നവീദ് സലീം (13), മുഹമ്മദ് താക്വിര്‍ (2), മഞ്ജുള ഗുരുജ് (0) എന്നിവരാണ് മറ്റ് സ്കോറര്‍മാര്‍.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :