വാര്‍ത്തകള്‍ പച്ചക്കള്ളം: വിരമിക്കില്ലെന്ന് യൂനിസ് ഖാന്‍

  യൂനിസ് ഖാന്‍ , ട്വീറ്റ് , പാകിസ്ഥാന്‍ ക്രിക്കറ്റ് താരം യൂനിസ് ഖാന്‍
ബ്രിസ്ബെണ്‍| jibin| Last Modified ബുധന്‍, 25 ഫെബ്രുവരി 2015 (13:29 IST)
ഏകദിനത്തില്‍ നിന്നു താന്‍ വിരമിക്കുന്നുവെന്ന വാര്‍ത്തകള്‍ പച്ചക്കള്ളമാണെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം യൂനിസ് ഖാന്‍. നിലവില്‍ ടീമിനൊപ്പം തുടര്‍ന്നും കളിക്കാനാണ് ആഗ്രഹം. വിരമിക്കുന്നുവെന്ന തരത്തിലുള്ള ഒരു ട്വീറ്റും താന്‍ പോസ്റ്റ് ചെയ്തിട്ടില്ല. തനിക്ക് ട്വിറ്റര്‍ അക്കൌണ്ട് പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായുള്ള വാര്‍ത്തകള്‍ തെറ്റാണ്. ലോകകപ്പില്‍ തുടര്‍ന്നും പാകിസ്ഥാനു വേണ്ടി കളിക്കാനാണ് ആഗ്രഹമെന്നും. തുടര്‍ന്നുള്ള മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും യൂനിസ് ഖാന്‍ പറഞ്ഞു.

ഇന്ത്യക്കെതിരെയും വെസ്‌റ്റ് ഇന്‍ഡീസിനെതിരെയും തകര്‍ന്നടിഞ്ഞ പാകിസ്ഥാന്‍ ടീമിലെ മുതിര്‍ന്ന താരമായ യൂനിസ് ഖാനെതിരെ രൂക്ഷ വിമര്‍ശം ഉയര്‍ന്നിരുന്നു. അദ്ദേഹം കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണ്ട സമയമാണ് നീലവിലുള്ളതെന്ന്
മുതിര്‍ന്ന താരങ്ങള്‍ വ്യക്തമാക്കിയിരുന്നു.

അടുത്തിടെ നടന്ന ന്യൂസീലന്‍ഡ് പര്യടനത്തില്‍ എട്ടു മല്‍സരങ്ങളില്‍ നിന്ന് യൂനിസ് ഖാന്‍ നേടിയത് കേവലം 78 റണ്‍സ് മാത്രമാണ്. കഴിഞ്ഞ ദിവസമാണ്, യൂനിസ് ഖാന്‍ ഏകദിനത്തില്‍ നിന്നു വിരമിക്കുന്നു എന്നും ടെസ്റ്റില്‍ തുടരുമെന്നും ട്വീറ്റ് വന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :