സ്വപ്‌ന നേട്ടം കൈവരിച്ചിട്ടും ഗെയില്‍ ചിരിക്കാതിരുന്നതിന് കാരണം ?

   സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ , ക്രിസ് ഗെയില്‍ , രോഹിത് ശര്‍മ
jibin| Last Updated: ബുധന്‍, 25 ഫെബ്രുവരി 2015 (16:16 IST)
ഏകദിന ക്രിക്കറ്റില്‍ കൈയെത്തി പിടിക്കാന്‍ കഴിയില്ലെന്ന് കരുതിയ 200 റണ്‍സ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ നേടിയപ്പോള്‍ ക്രിക്കറ്റ് ലോകത്തിന് പുതിയ ഒരു റെക്കോഡായിരുന്നു ലഭിച്ചത്. പിന്നീട് വിരേന്ദര്‍ സെവാഗും രോഹിത് ശര്‍മയും 200 റണ്‍സെന്ന സ്വപ്‌നം കണ്ടു. അപ്പോഴും ക്രിക്കറ്റ് ലോകം പറഞ്ഞു ഇന്ത്യാക്കാര്‍ക്ക് മാത്രമെ ഈ ഭാഗ്യനിമിഷങ്ങള്‍ കൈവരുന്നുള്ളുവെന്ന്. എന്നാല്‍ ആ വാക്കുകളെ കീറിമുറിച്ചു കൊണ്ട് ക്രിസ്റ്റഫര്‍ ഹെന്റി ഗെയില്‍ എന്ന ക്രിസ് ഗെയില്‍ സിംബാബ്‌വെക്കെതിരെ ആ നേട്ടം കൈവരിച്ചു.

200 റണ്‍സെന്ന സ്വപ്‌നം നേടിയപ്പോള്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പതിവ് ശൈലിയില്‍ ആകാശത്തേക്ക് മിഴികളുയര്‍ത്തി ഈശ്വരനോട് പറഞ്ഞു നന്ദി പറഞ്ഞപ്പോള്‍ സെവാഗും രോഹിത് ശര്‍മയും ഉള്ളിലെ ആഹ്ലാദത്തില്‍ മതിമറന്നു. എന്നാല്‍ ആറടി നാലിഞ്ചുകാരനായ ക്രിസ് ഗെയില്‍ 200 റണ്‍സെന്ന നേട്ടത്തില്‍ എത്തിയപ്പോള്‍ പതി ശൈലിയിലുള്ള തന്റെ ആഘോഷങ്ങളോ ഗന്നം സ്‌റ്റൈല്‍ ഡാന്‍സോ കണ്ടില്ല. ഒന്നു ചിരിക്കുമെന്ന് ആരാധകര്‍ കരുതിയെങ്കിലും ആ പ്രതീക്ഷ തെറ്റി. ചിരിച്ചുമില്ല തുള്ളിച്ചാടിയുമില്ല പകരം പതിവ് പോലെ സഹതാരവുമായി ഒരു സംഭാഷണവും മാത്രം.

എന്നാല്‍ ബോളിംഗില്‍ വിക്കറ്റ് നേടിയപ്പോള്‍ താരത്തിന് ആഹ്ലാദം പിടിച്ചു നിര്‍ത്താന്‍ സാധിച്ചില്ല. ആദ്യ വിക്കറ്റ്
നേടിയപ്പോള്‍ ഗന്നം സ്‌റ്റൈല്‍ ഡാന്‍സ്, കൂടാതെ മനോഹരമായ ഒരു ചിരിയും. രണ്ടാം വിക്കറ്റും നേടിയപ്പോള്‍ ഡാന്‍സിന്റെ സ്‌റ്റെപ്പുകള്‍ കൂടി. മികച്ച ഒരു ഫീല്‍ഡിംഗിലൂടെ ഒരു ക്യാച്ച് നേടിയ വേളയിലും ഗന്നം സ്‌റ്റൈല്‍ ഡാന്‍സ് കളിച്ചു തന്റെ സ്വപ്‌ന നേട്ടത്തില്‍ മതി മറന്നു.

200 റണ്‍സെന്ന ഉയര്‍ന്ന സ്കോര്‍ നേടിയിട്ടും താന്‍ ആഹ്ലാദം പ്രകടിപ്പിക്കാതിരുന്നതിന് കാരണം സമ്മര്‍ദ്ദമായിരുന്നുവെന്ന് ഗെയില്‍ പിന്നീട് വെളിപ്പെടുത്തുകയും ചെയ്തു. പല ഭാഗങ്ങളില്‍ നിന്നായി കടുത്ത തോതിലുള്ള സമ്മര്‍ദ്ദം നേരിടേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.

സിംബാംബ്‌വെക്കെതിരെ 147 പന്തുകള്‍ നേരിട്ട ഗെയില്‍ 10 ഫോറുകളും 16 സിക്‍സറകളും നേടിയാണ് ഗെയില്‍ 215 റണ്‍സ് നേടിയത്. ആദ്യ നൂറ് നേടാന്‍ 103 പന്തുകള്‍ എടുത്തപ്പോള്‍ 200ലെത്താന്‍ അദ്ദേഹത്തിന് വേണ്ടിവന്നത് 33 പന്തുകള്‍ മാത്രമാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :