ട്വിന്റി 20 ലോകകപ്പ് ഇന്ത്യയില്‍; ഇന്ത്യ- പാക് പോരാട്ടം ധര്‍മശാലയില്‍

  ട്വിന്റി 20 ലോകകപ്പ് , ധര്‍മശാല , ക്രിക്കറ്റ് ലോകകപ്പ് ,ക്രിക്കറ്റ്
മുംബൈ| jibin| Last Modified വെള്ളി, 11 ഡിസം‌ബര്‍ 2015 (14:38 IST)
ട്വിന്റി 20 ലോകകപ്പ് പോരാട്ടങ്ങള്‍ അടുത്തവര്‍ഷം മാര്‍ച്ച് എട്ടുമുതല്‍ ഇന്ത്യയില്‍ നടക്കും. ഏപ്രില്‍ മൂന്നിന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനിലാണ് ഫൈനല്‍. സെമിഫൈനലുകള്‍ മുംബൈയിലും ഡല്‍ഹിയിലും നടക്കും.

എട്ടു വേദികളിലായി നടക്കുന്ന മത്സരത്തില്‍ ഇന്ത്യയും പാകിസ്ഥാനും ഒരു ഗ്രൂപ്പിലാണ്. ധര്‍മശാലയില്‍ വെച്ചാണ് ചൂടേറിയ ഇന്ത്യ- പാക് പോരാട്ടം അരങ്ങേറുക. മാര്‍ച്ച് പതിനഞ്ചിന് നാഗ്‌പൂരില്‍ ന്യൂസിലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആകെ 58 മത്സരങ്ങളാണ് നടക്കുക.

പുരുഷ ടീമുകളുടെ 35ഉം വനിതകളുടെ 23 മത്സരങ്ങളുമാണ് നടക്കുക. എട്ടു ടീമുകളാണ് കുട്ടിക്രിക്കറ്റ് പോരാട്ടത്തിനായി ഇറങ്ങുന്നത്. രണ്ട് ഗ്രൂപ്പുകളിലായി നാല് ടീമുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബംഗളുരു, ചെന്നൈ, ധര്‍മശാല, കൊല്‍ക്കത്ത, മൊഹാലി, മുംബൈ, നാഗ്‌പുര്‍, ന്യൂഡല്‍ഹി എന്നിവടങ്ങളിലാണ് മത്സരം നടക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :