സ്‌പിന്‍ ആക്രമണത്തില്‍ തകരുമെന്ന ഭയം; ഓസ്ട്രേലിയ ഷെയ്ന്‍ വോണിന്റെ സഹായം തേടി

 ഇന്ത്യ ഓസ്ട്രേലിയ സെമി ഫൈനല്‍ , ഷെയ്ന്‍ വോണ്‍ , ക്രിക്കറ്റ് ലോകകപ്പ്
സിഡ്നി‍| jibin| Last Modified ബുധന്‍, 25 മാര്‍ച്ച് 2015 (15:15 IST)
സിഡ്നിയിലെ പിച്ച് സ്‌പിന്നര്‍മാരെ തുണയ്ക്കുമെന്ന റിപ്പോര്‍ട്ട് സജീവമായതോടെ ഓസ്ട്രേലിയ എല്ലാ പഴുതും അടച്ചുള്ള പരിശീലനത്തിലും തയ്യാറെടുപ്പിലുമാണ് ഓസ്ട്രേലിയ. ഇന്ത്യന്‍ സ്‌പിന്‍ ബോളര്‍മാരെ നേരിടാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്ന തോന്നലിനെ തുടര്‍ന്ന് അവരുടെ ഇതിഹാസ താരം ഷെയ്ന്‍ വോണിനെ സഹായത്തിനായി വിളിച്ചു വരുത്തിയിരിക്കുകയാണ് ഓസ്ട്രേലിയ.

ഇന്ത്യന്‍ സ്‌പിന്നര്‍മാരായ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരെ എങ്ങനെ നേരിടണമെന്ന് വ്യക്തമായ കാഴ്‌ചപ്പാട് ഇല്ലാത്തതിനെ തുടര്‍ന്നാണ് ഷെയ്ന്‍ വോണിനെ ഓസ്ട്രേലിയ ക്രിക്കറ്റ് ബോര്‍ഡ് വിളിച്ചു വരുത്തിയത്. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലനത്തില്‍ പങ്കെടുത്ത ഷെയ്ന്‍ വോണ്‍ ഏറേ നേരം താരങ്ങള്‍ക്ക് പന്ത് എറിഞ്ഞു കൊടുക്കുകയും ചെയ്തു. സേവ്യര്‍ ദോഹര്‍ത്തി, ഗ്ലെന്‍ മാക്‌സ്‌വെല്‍ തുടങ്ങിയവര്‍ക്ക് തന്ത്രങ്ങള്‍ പറഞ്ഞുകൊടുത്ത വോണ്‍ മൈക്കല്‍ ക്ലാര്‍ക്കിന് പ്രത്യേകമായി പന്തെറിഞ്ഞ് നല്‍കുകയും ചെയ്തു.

അശ്വിന്‍, ജഡേജ എന്നിവരെ കൂടാതെ സുരേഷ് റെയ്നയുടെ പന്തുകള്‍ എങ്ങനെ നേരിടുമെന്ന ആശങ്കയെ തുടര്‍ന്നാണ് ഓസ്ട്രേലിയന്‍ പരിശീലകന്‍ ഡാരന്‍ ലീമാന്‍ ഷെയ്ന്‍ വോണിനെ നെറ്റ്സില്‍ പന്തെറിയാനായി വിളിപ്പിച്ചത്. നേരത്തെ ഇന്ത്യക്കെതിരെ പ്രാഥമിക മത്സരത്തില്‍
ഇന്ത്യന്‍ സ്പിന്നിനെ നേരിടാന്‍ ദക്ഷിണാഫ്രിക്ക മൈക്ക് ഹസിയുടെ സഹായം തേടിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :