ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനല്‍; 'സ്‌പിന്‍ ആക്രമണത്തില്‍ കിവികള്‍ വീഴും'

ഇന്ത്യ-ന്യൂസിലന്‍ഡ് ക്രിക്കറ്റ് ലോകകപ്പ് , ടീം ഇന്ത്യ , റിക്കി പോണ്ടിംഗ്
മെല്‍ബണ്‍| jibin| Last Modified ചൊവ്വ, 17 മാര്‍ച്ച് 2015 (19:55 IST)
ഈ ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീം ന്യൂസിലന്‍ഡാണെന്ന് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്. കിവികളെ നാട്ടില്‍ തോല്‍പ്പിക്കുക എന്നത് കഠിനാമാണ്. ബ്രണ്ടം മക്കല്ലത്തിന്റെ നായകത്വം എതിര്‍ ടീമുകള്‍ക്ക് വെല്ലുവിളിയും ടീമിന് കൂടുതല്‍ ആത്മവിശ്വാസവും അക്രമണോത്സകതയും നല്‍കിയെന്നും പോണ്ടിംഗ് പറഞ്ഞു. എന്നാല്‍ ഇന്ത്യ ന്യൂസിലന്‍ഡ് ഫൈനല്‍ നടക്കുമെന്നും ഫൈനലില്‍ ഇന്ത്യ സ്‌പിന്‍ മാജിക്കില്‍ കിവികള്‍ തകര്‍ന്നു വീഴുമെന്നുമാണ് ക്രിക്കറ്റ് ലോകം പറയുന്നത്.

ഏറ്റവും സന്തുലിതമായ ടീമുകളിലൊന്നാണ് ന്യൂസിലന്‍ഡ്. നാട്ടില്‍ നടക്കുന്ന ടെസ്‌റ്റുകളിലും ഏകദിനങ്ങളിലും അവര്‍ തോല്‍ക്കുന്ന ശീലം ഇല്ല. ഇന്ത്യയും ഓസ്ട്രേലിയയും ലോകകപ്പ് സ്വന്തമാക്കുന്നതിന് ഒരു സാധ്യതയും ഇല്ലെന്നും പോണ്ടിംഗ് വ്യക്തമാക്കി.

ഇംഗ്ലണ്ട് നായകന്‍ ഇയാന്‍ ബോതവും വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം സര്‍ വിവ് റിച്ചാര്‍ഡ്സും ഇതേ അഭിപ്രായക്കാരാണ്. ന്യൂസിലന്‍ഡിന് തന്നെയാണ് കിരീടസാധ്യതയെന്ന് വിവ് റിച്ചാര്‍ഡ്‌സ് പറഞ്ഞപ്പോള്‍ ഫൈനലില്‍ കിവിസ് ബുദ്ധിമുട്ടുമെന്ന് ഇയാന്‍ ബോതവും പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :