Travis Head:ഇതെന്താ സെഞ്ചുറി മെഷീനോ? , ഇന്ത്യക്കെതിരെ വീണ്ടും സെഞ്ചുറി, തലവേദന തീരുന്നില്ല, സ്മിത്തും ഫോമിൽ!

Travis head
അഭിറാം മനോഹർ| Last Updated: ഞായര്‍, 15 ഡിസം‌ബര്‍ 2024 (10:58 IST)

Travis head
ഇന്ത്യക്കെതിരായ ബ്രിസ്‌ബെയ്ന്‍ ടെസ്റ്റിലും സെഞ്ചുറിയുമായി തിളങ്ങി ഓസീസ് താരം ട്രാവിസ് ഹെഡ്. ആദ്യ ദിനം മഴ കളിമുടക്കിയതോടെ രണ്ടാം ദിനത്തില്‍ വിക്കറ്റ് നഷ്ടമാവാതെ 28 റണ്‍സ് എന്ന നിലയിലെത്തിയ ഓസീസിന് തുടക്കത്തില്‍ തന്നെ 3 വിക്കറ്റുകള്‍ നഷ്ടമായി. 75 റണ്‍സിന് 3 വിക്കറ്റെന്ന നിലയില്‍ ഓസീസ് പ്രതിരോധത്തിലായ സാഹചര്യത്തിലാണ് ഇന്ത്യയുടെ സ്ഥിരം തലവേദനയായ ട്രാവിസ് ഹെഡ് ക്രീസിലെത്തുന്നത്.


ടൂര്‍ണമെന്റില്‍ ഇതുവരെയും ഫോം കണ്ടെത്താനാകാതെ വിഷമിച്ച സൂപ്പര്‍ താരം സ്റ്റീവ് സ്മിത്താണ് ഹെഡിന് കൂട്ടായി ഉണ്ടായിരുന്നത്. പതിയ പ്രതിസന്ധിയില്‍ നിന്നും ടീമിനെ കരകയറ്റിയത് ഹെഡ്- സ്മിത്ത് കൂട്ടുക്കെട്ട് പിന്നീട് ആഞ്ഞടിക്കുന്നതാണ് മത്സരത്തില്‍ കാണാനായത്. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യക്കെതിരെ 140 റണ്‍സുമായി തിളങ്ങിയ ഹെഡ് 115 പന്തിലാണ് തന്റെ സെഞ്ചുറി കുറിച്ചത്. അര്‍ധസെഞ്ചുറിയുമായി സ്റ്റീവ് സ്മിത്തും ക്രീസിലുണ്ട്. ഇരുവരും തമ്മിലുള്ള കൂട്ടുക്കെട്ട് 150 റണ്‍സ് പിന്നിട്ടുമ്പോള്‍ ഓസീസ് 69 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സെന്ന നിലയിലാണ്.


ഗാബയില്‍ കഴിഞ്ഞ 3 മത്സരങ്ങളിലും ഗോള്‍ഡന്‍ ഡക്കായാണ് ട്രാവിസ് ഹെഡ് മടങ്ങിയത്. അതിനാല്‍ തന്നെ ഗാബയിലെ ശാപം തീര്‍ക്കാനും സെഞ്ചുറിപ്രകടനം കൊണ്ട് ട്രാവിസ് ഹെഡിനായി. ഹെഡിന്റെ സെഞ്ചുറിയുടെ മികവില്‍ നിലവില്‍ ശക്തമായ നിലയിലാണ് ഓസ്‌ട്രേലിയ




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :