India vs Australia, 3rd Test: ആദ്യദിനം കളിച്ചത് 'മഴ'; നാളെ നേരത്തെ തുടങ്ങും

ശക്തമായ മഴയാണ് കളി നടക്കുന്ന ബ്രിസ്ബണില്‍ പെയ്യുന്നത്

Gabba Test - Brisbane
രേണുക വേണു| Last Modified ശനി, 14 ഡിസം‌ബര്‍ 2024 (12:25 IST)
Gabba Test - Brisbane

India vs Australia, 3rd Test: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിന്റെ ആദ്യദിനം മഴമൂലം ഉപേക്ഷിച്ചു. ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 13.2 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 28 റണ്‍സ് എടുത്തിട്ടുണ്ട്. 47 പന്തില്‍ 19 റണ്‍സുമായി ഉസ്മാന്‍ ഖവാജയും 33 പന്തില്‍ നാല് റണ്‍സെടുത്ത് നഥാന്‍ മക്‌സ്വീനിയുമാണ് ക്രീസില്‍.

ശക്തമായ മഴയാണ് കളി നടക്കുന്ന ബ്രിസ്ബണില്‍ പെയ്യുന്നത്. രണ്ടാം ദിനമായ നാളെയും മഴയ്ക്കു സാധ്യതയുണ്ട്. മഴ കളി തടസപ്പെടുത്തിയില്ലെങ്കില്‍ മത്സരം നേരത്തെ തുടങ്ങുകയും 98 ഓവര്‍ കളിക്കുകയും ചെയ്യാനാണ് സാധ്യത.

അതേസമയം രണ്ടാം ടെസ്റ്റിലെ പ്ലേയിങ് ഇലവനില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ബ്രിസ്ബണിലെ ഗാബയില്‍ ഇറങ്ങിയിരിക്കുന്നത്. ഹര്‍ഷിത് റാണയും രവിചന്ദ്രന്‍ അശ്വിനും ബെഞ്ചിലേക്ക് പോയപ്പോള്‍ പകരം ആകാശ് ദീപും രവീന്ദ്ര ജഡേജയും പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിച്ചു. രോഹിത് ശര്‍മ മധ്യനിരയില്‍ തന്നെ ബാറ്റ് ചെയ്യും. യശസ്വി ജയ്സ്വാളിനൊപ്പം ഓപ്പണ്‍ ചെയ്യുക കെ.എല്‍.രാഹുല്‍ തന്നെ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :