ക്രിക്കറ്റ് ഓസ്‌ട്രേലിയ്‌ക്ക് സന്തോഷവാര്‍ത്ത; ദൃശ്യങ്ങള്‍ പുറത്തുവിട്ട് താരം

 steve smith , smith returns , elbow surgery , Australia , ഓസ്ട്രേലിയ , സ്‌റ്റീവ് സ്‌മിത്ത് , ലോകകപ്പ് , ബാന്‍ക്രോഫ്റ്റ് , വാര്‍ണര്‍
സിഡ്നി| Last Modified വെള്ളി, 1 മാര്‍ച്ച് 2019 (12:41 IST)
ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഓസ്ട്രേലിയന്‍ ക്രിക്കറ്റിന് സ്വന്തോഷവാര്‍ത്ത. കൈമുട്ടിന് ശസ്‌ത്രക്രീയ്‌ക്ക് വിധേയനായ മുന്‍ നായകന്‍ സ്‌റ്റീവ് സ്‌മിത്ത് പരിശീലനം പുനരാരംഭിച്ചു.

പരിശീലനം ആരംഭിച്ച സ്‌മിത്ത് ഫിറ്റ്‌നസ് വീണ്ടെടുത്ത് ഈ മാസം 23ന് ആരംഭിക്കുന്ന ഐ പി എല്‍ മത്സരത്തില്‍ പങ്കെടുക്കും. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്ന വീഡിയോ താരം തന്നെയാണ് ഇന്‍‌സ്‌റ്റഗ്രാമിലൂടെ പുറത്തുവിട്ടത്.

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്‌റ്റ് പരമ്പരയില്‍ പന്തില്‍ കൃത്രിമത്വം കാട്ടിയതിനെത്തുടര്‍ന്ന് സ്മിത്തിനെയും ഡേവിഡ് വാര്‍ണറെയും കാമറൂണ്‍ ബാന്‍ക്രോഫ്റ്റിനെയും ക്രിക്കറ്റ് വിലക്കിയിരുന്നു.

വിലക്കിന് ശേഷം ബാന്‍ക്രോഫ്റ്റ് ആഭ്യന്തര ലീഗ് മത്സരങ്ങളില്‍ കളി പുനരാരംഭിച്ചപ്പോള്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലൂടെയായിരുന്നു വാര്‍ണറും സ്മിത്തും ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :