പന്ത് ചുരുണ്ടല്‍: സ്‌മിത്തിനും വാര്‍ണര്‍ക്കും കനത്ത തിരിച്ചടി - ഇന്ത്യക്ക് ആശ്വസിക്കാം

പന്ത് ചുരുണ്ടല്‍: സ്‌മിത്തിനും വാര്‍ണര്‍ക്കും കനത്ത തിരിച്ചടി - ഇന്ത്യക്ക് ആശ്വസിക്കാം

 ball tampering , steve smith , David warner , cricket , cameron bancroft , india austrlia test , സ്‌റ്റീവ് സ്‌മിത്ത് , ഇന്ത്യ , ഡേവിഡ് വാര്‍ണര്‍ , പന്ത് ചുരുണ്ടല്‍ , ഓസ്‌ട്രേലിയ
സിഡ്‌നി| jibin| Last Modified ചൊവ്വ, 20 നവം‌ബര്‍ 2018 (12:37 IST)
പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ ശിക്ഷ നേരിടുന്ന മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ സ്‌റ്റീവ് സ്‌മിത്തിനും
ഡേവിഡ് വാര്‍ണറിനും കനത്ത തിരിച്ചടി. ഇരുവരുടേയും വിലക്ക് നീക്കണമെന്ന താരങ്ങളുടെ സംഘടനയുടെ ആവശ്യം ക്രിക്കറ്റ് ഓസ്ട്രേലിയ തള്ളി.


ഡിസംബര്‍ 29ന്‍ വിലക്ക് അവസാനിക്കുന്ന കാമറോണ്‍ ബാന്‍ക്രോഫ്റ്റിനായി യാതൊരു വിട്ടു വീഴ്‌ചയും ചെയ്യില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇന്ത്യക്കെതിരായ ടെസ്‌റ്റ് പരമ്പര നടക്കാനിരിക്കുന്നതും സമീപകാലത്തെ ടീമിന്റെ ദയനീയ പ്രകടനവും കണക്കിലെടുത്ത് സ്‌മിത്തിന്റെയും വാര്‍ണറുടെയും വിലക്ക് നീക്കണമെന്നായിരുന്നു കളിക്കാരുടെ സംഘടന ആവശ്യം.

താരങ്ങളുടെ വിലക്ക് നീക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ കെവിന്‍ റോബര്‍ട്ട്സ് നേരത്തെ വ്യക്തമാക്കിയിരുന്നു. വിലക്ക് നേരിടുന്നവര്‍ക്ക് യാതൊരു ഇളവും നല്‍കരുതെന്ന് ആവശ്യപ്പെട്ട് മിച്ചല്‍ ജോണ്‍‌സണ്‍ അടക്കമുള്ളവര്‍ രംഗത്തു വന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :